വിദേശ നിക്ഷേപകര്‍ കളംമാറ്റുന്നു: മനംമാറ്റത്തിന് പിന്നില്‍ എന്താകും? 


ഡോ.ആന്റണി

സെന്‍സെക്‌സ് ഈയാഴ്ചമാത്രം 2000ത്തോളം പോയന്റ് കുതിക്കാന്‍ വേറെ കാരണംതേടി പോകേണ്ടതില്ല. 

MKT ANALYSIS

.

ടപ്പ് കലണ്ടര്‍വര്‍ഷം 2.3 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് കളംവിട്ട വിദേശ നിക്ഷേപകര്‍ തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങി.

ഇതുവരെ മിക്കവാറും വ്യാപാരദിനങ്ങളില്‍ അറ്റവില്പനക്കാരായിരുന്ന വിദേശികള്‍ ഈയാഴ്ചയിലെ നാല് വ്യാപാര ദിനങ്ങളിലായി 4,800 കോടി മൂല്യമുള്ള ഓഹരികളില്‍ നിക്ഷേപം നടത്തിയിരിക്കുന്നു.

മൂന്നാഴ്ചയായി, ചിലദിവസങ്ങളില്‍ വില്പനയുടെ തോത് കുറയ്ക്കുകയും ഒറ്റയ്ക്കുംതെറ്റയ്ക്കും വാങ്ങലുകാരാകുകയും ചെയ്തിരുന്നു ഇവര്‍. വിലതാഴ്ന്ന മികച്ച ഓഹരികള്‍ തിരഞ്ഞുപിടിച്ച് വാങ്ങാന്‍ വിദേശ നിക്ഷേപകര്‍ ശ്രദ്ധിച്ചു. സെന്‍സെക്‌സ് ഈയാഴ്ചമാത്രം 2000ത്തോളം പോയന്റ് കുതിക്കാന്‍ വേറെ കാരണംതേടി പോകേണ്ടതില്ല.

മാസങ്ങളോളം ഓഹരികള്‍ വിറ്റൊഴിഞ്ഞ് പിന്തിരിഞ്ഞോട്ടം തുടര്‍ന്നപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളായിരുന്നു രാജ്യത്തെ സൂചികകളെ വന്‍തകര്‍ച്ചയില്‍നിന്ന് താങ്ങിനിര്‍ത്തിയത്. അപ്പോള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയവര്‍ ഇപ്പോഴിതാ ലാഭമെടുക്കാന്‍ തിരക്കുകൂട്ടുകയുമാണ്.

തിരിച്ചുവരവിനുപിന്നില്‍
ലോകമാകെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനയുടെ വേഗംകുറച്ചേക്കുമെന്ന സൂചന സാമ്പത്തിക ലോകത്ത് ചര്‍ച്ചയായി. അതോടെ ആഗോളതലത്തിലുണ്ടായ 'റിസ്‌ക് സെന്റിമെന്റി'ലെ മാറ്റം പ്രകടമായി. ഫെഡ് റിസര്‍വ് ഒരുശതമാനം നിരക്ക് കൂട്ടിയേക്കുമെന്ന് പ്രവചിച്ചിരുന്ന സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത് വര്‍ധന മുക്കാല്‍ ശതമാനത്തിലേയ്ക്ക് പരിമിതപ്പെടുത്തിയേക്കുമെന്നാണ്.

സാമ്പത്തിക ഘടകങ്ങള്‍
തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള സാമ്പത്തിക സാഹചര്യങ്ങളില്‍നിന്ന് യുഎസ് സമ്പദ്ഘടന തിരിച്ചുകയറുകയാണ്. കാര്യമായ മാന്ദ്യം പ്രതീക്ഷിച്ചിരുന്നവര്‍ നേരിയ സാമ്പത്തിക തളര്‍ച്ചയിലേയ്ക്ക് അനുമാനം ഒതുക്കി. അതേസമയം, ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി വിദഗ്ധര്‍ വിലയിരുത്തുന്നുമുണ്ട്. കമ്പനികളുടെ വരുമാനവളര്‍ച്ചയും പ്രതീക്ഷക്കൊത്തുയര്‍ന്നു. എങ്കിലും ഒരുകാര്യം നിശ്ചയിക്കാം; വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് ഉറപ്പിക്കാന്‍ കഴിയില്ലെങ്കിലും തുടര്‍ച്ചയായുള്ള വിറ്റൊഴിയല്‍ നിലച്ചമട്ടാണ്.

ഡോളര്‍ സൂചിക
ഫെഡറല്‍ റിസര്‍വ് ഒരുശതമാനം നിരക്ക് കൂട്ടിയേക്കുമെന്ന വിലയിരുത്തലുകള്‍ കൊടുമുടിയിലെത്തിച്ച ഡോളര്‍ സൂചികയ്ക്ക് ഈയിടെ അല്പമൊന്ന് ഉലച്ചില്‍ തട്ടിയിട്ടുണ്ട്. നിരക്ക് അത്രയധികം കൂട്ടില്ലെന്ന സൂചനയാണ് ഡോളറിനെ ബാധിച്ചത്. ഡോളര്‍ ദുര്‍ബലമാകുന്നത് ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികള്‍ക്ക് മികച്ച സൂചനയാണ് നല്‍കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും എഫ്‌ഐഐകള്‍ അപകടകാരികളാണ്. എപ്പോഴാണ് പാലംവലിക്കുകയെന്നതിന് യാതൊരു നിശ്ചയവുമില്ല. ജൂലായ് 26-27 തിയതികളില്‍ നടക്കുന്ന ഫെഡ് യോഗത്തില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ ദലാള്‍ സ്ട്രീറ്റ് വീണ്ടും പ്രക്ഷുബ്ധമാകും. നിരക്കുവര്‍ധന പ്രതീക്ഷിച്ചതിലും കുറവാകുമെന്ന പ്രതീക്ഷയാണ്‌ രാജ്യത്തെ വിപണിയെ ഇപ്പോള്‍ നേട്ടത്തില്‍ നിലനിര്‍ത്തുന്നത്.

Content Highlights: Foreign Investors taking a U-turn? What's Behind the Change of Mind?

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AMIT SHA-NITISH KUMAR

1 min

2 ദിവസം മുമ്പും അമിത്ഷാ നിതീഷിനെ വിളിച്ചു, ഒന്നും പേടിക്കേണ്ടെന്ന് മറുപടി; പക്ഷെ നൈസായങ്ങ് ഒഴിവാക്കി

Aug 10, 2022

Most Commented