ഐ.ടി ഓഹരികളില്‍നിന്ന് പന്മാറി വിദേശ നിക്ഷേപകര്‍: വിഹിതം 33%വരെ കുറഞ്ഞു


ഓഹരി വിലയില്‍ വിപ്രോയാണ് കൂടുതല്‍ ഇടിവ് നേരിട്ടത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 47ശതമാനത്തിലധികം തകര്‍ന്നു.

Photo: Gettyimages

യുഎസില്‍മാത്രമല്ല, രാജ്യത്തെ ഐടി കമ്പനികളുടെ ഓഹരികളും കനത്ത സമ്മര്‍ദത്തില്‍. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതിലാണ് രാജ്യത്തെ ഐടി കമ്പനികളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത്.

അഞ്ച് പാദങ്ങളിലെ കണക്കെടുത്താല്‍ പ്രമുഖ ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര എന്നീ അഞ്ച് ഐടി കമ്പനികളിലെ ഓഹരി വിഹിതം വിദേശ നിക്ഷേപകര്‍ മൂന്നിലൊന്ന് എന്നകണക്കില്‍ കുറച്ചു.



2021 ജൂണ്‍ പാദത്തിന്റെ അവസാനം വിപ്രോയിലുണ്ടായിരുന്ന 9.83ശതമാനം പങ്കാളിത്തം ഇപ്പോള്‍ 6.58ശതമാനമായി. 33 ശതമാനമാണ് കുറവുണ്ടായത്. എച്ച്‌സിഎല്‍ ടെകിലെ ഓഹരി വിഹിത്തിലും കനത്ത ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലെ 23.22 ശതമാനത്തില്‍നിന്ന് 17.7ശതമാനമായാണ് ഇടിഞ്ഞത്. ടെക് മഹീന്ദ്രയുടെ കാര്യത്തിലാണെങ്കില്‍ 36.15ശതമാനത്തില്‍നിന്ന് 28.2 ശതമാനമായി വിഹിതം കുറച്ചു.

വിപണിമൂല്യം കൊണ്ട് രാജ്യത്തെ രണ്ടാമത്ത വലിയ കമ്പനിയായ ടിസിഎസും വിദേശ നിക്ഷേപകരുടെ റഡാറിലകപ്പെട്ടു. അഞ്ച് പാദങ്ങളിലായി നിക്ഷേപവിഹിതം 15.43ശതമാനത്തില്‍നിന്ന് 13.05ശതമാനമായി കുറഞ്ഞു. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഐടി ഓഹരികള്‍ വിറ്റൊഴിഞ്ഞതോടെ നിഫ്റ്റി ഐടി സെക്ടറല്‍ സൂചികകളില്‍ മോശം പ്രകടനം കാഴ്ചവെച്ചവയുടെ കൂട്ടത്തിലായി. 26ശതമാനത്തോളം ഇടിവാണ് സൂചിക നേരിട്ടത്.

ഓഹരി വിലയില്‍ വിപ്രോയാണ് കൂടുതല്‍ ഇടിവ് നേരിട്ടത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 47ശതമാനത്തിലധികം തകര്‍ന്നു. ഉയര്‍ന്ന വിപണിമൂല്യത്തില്‍നിന്ന് ടെക് മഹീന്ദ്രയ്ക്ക് 41ശതമാനവും നഷ്ടമായി. ഇന്‍ഫോസിസും ടിസിഎസും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 22ശതമാനം ഇടിവിലാണ് വ്യാപാരം നടക്കുന്നത്.

ഐടി ഓഹരികളില്‍ ഇപ്പോള്‍ നിക്ഷേപിക്കാമോ?

Content Highlights: Foreign investors flocked out of IT stocks: shares fell to 33%


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented