വിദേശ നിക്ഷേപകര്‍ വീണ്ടും: കുതിപ്പിനൊരുങ്ങി ധനകാര്യ ഓഹരികള്‍


ഡോ.ആന്റണി

ഓഗസ്റ്റില്‍ ചിത്രംമാറി. 160 കോടി ഡോളറിന്റെ നിക്ഷേപമാണ് ധനകാര്യ ഓഹരികളിലെത്തിയത്. എഫ്എംസിജി(141 കോടി), ഫാര്‍മ(106 കോടി), ഓട്ടോ(47 കോടി)എന്നിങ്ങനെയായിരുന്നു മറ്റ് സെക്ടറുകളിലെ വിദേശ നിക്ഷേപ വിഹിതം. 

Market Analysis

Photo:Gettyimages

മാസങ്ങളോളം രാജ്യത്തെ ഓഹരി വിപണിയില്‍ അറ്റ വില്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ നടത്തിയത് റെക്കോഡ് ഇടപെടല്‍. 51,200 കോടി രൂപ മൂല്യമുള്ള ഓഹരികളിലാണ് ഒരൊറ്റമാസം ഇവര്‍ നിക്ഷേപം നടത്തിയത്.

മുന്‍മാസം നിക്ഷേപിച്ചതിന്റെ പത്ത് മടങ്ങോളം വരും ഓഗസ്റ്റിലേത്. ധനകാര്യ ഓഹരികളിലായിരുന്നു ഇത്തവണ നിക്ഷേപകരുടെ കണ്ണ്.

വികസ്വര വിപണികളിലെ സൂചികകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ വിപണിയിലെ സ്ഥിരതയും മുന്നേറ്റവുമൊക്കെയാണ് വിദേശ നിക്ഷേപകരെ വീണ്ടും ആകര്‍ഷിച്ചത്. എമേര്‍ജിങ് മാര്‍ക്കറ്റ് സൂചിക(എം.എസ്.സി.ഐ)യില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.

വിപണിയില്‍ കനത്ത ചാഞ്ചാട്ടമാണെങ്കിലും ഘട്ടംഘട്ടമായുള്ള ഒരു ബുള്ളിഷ് രൂപപ്പെടുന്നത് കാണാം. പ്രധാന സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും മുമ്പത്തെ റെക്കോഡ് ഉയരത്തിലേയ്ക്ക് ചലിച്ചുതുടങ്ങി. സെന്‍സെക്‌സ് 60,000വും നിഫ്റ്റി 17,900വും പിന്നിട്ടുകഴിഞ്ഞു.

പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ കുത്തനെയുള്ള നിരക്കു വര്‍ധനവുമായി മുന്നോട്ടുപോകുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ജെറോം പവല്‍ ആവര്‍ത്തിച്ചെങ്കിലും അത് മാന്ദ്യത്തിന് കാരണമാവില്ലെന്ന വിലയിരുത്തലാണ് സൂചികകള്‍ക്ക് ഇപ്പോള്‍ കരുത്തുപകര്‍ന്നിട്ടുള്ളത്.

എഫ്എംസിജിയെ മറികടന്ന്
ഐഐഎഫ്എല്‍ ആള്‍ട്ടര്‍നേറ്റീവ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എഫ്എംസിജി ഓഹരികളിലാണ് ജൂലായില്‍ കൂടുതല്‍ നിക്ഷേപമെത്തിയത്. 62 കോടി ഡോളര്‍. ടെലികോം സെക്ടറില്‍ 58 കോടിയും ക്യാപിറ്റല്‍ ഗുഡ്‌സില്‍ 24 കോടിയും നിക്ഷേപമെത്തി. ബാങ്ക്, ധനകാര്യ സെക്ടറുകളിലാകട്ടെ 13 കോടിയില്‍ നിക്ഷേപമൊതുകങ്ങുകയും ചെയ്തു.

ഓഗസ്റ്റില്‍ ചിത്രംമാറി. 160 കോടി ഡോളറിന്റെ നിക്ഷേപമാണ് ധനകാര്യ ഓഹരികളിലെത്തിയത്. എഫ്എംസിജി(141 കോടി), ഫാര്‍മ(106 കോടി), ഓട്ടോ(47 കോടി)എന്നിങ്ങനെയായിരുന്നു മറ്റ് സെക്ടറുകളിലെ വിദേശ വിഹിതം.

സാമ്പത്തിക മേഖല എന്തുകൊണ്ട്?
ജൂലായ് വരെ വന്‍തോതില്‍ ധനകാര്യ ഓഹരികള്‍ വിറ്റൊഴിഞ്ഞ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വീണ്ടുവിചാരമുണ്ടായത് എന്തുകൊണ്ടായിരിക്കും? ഏതായാലും പ്രധാന സൂചികകളില്‍ മുന്നേറ്റത്തിന് അത് വഴിവെച്ചു. നിഫ്റ്റിയില്‍ 36.56ശതമാനവും സെന്‍സെക്‌സില്‍ 32ശതമാനവും വിഹിതമുള്ളത് ബാങ്കിങ്-ധനകാര്യ ഓഹരികള്‍ക്കാണല്ലോ.

മാസങ്ങളോളം വില്പന സമ്മര്‍ദം നേരിട്ട ധനകാര്യ ഓഹരികള്‍ മികച്ച നിലവാരത്തില്‍ ലഭ്യമായതും. തരക്കേടില്ലാത്ത വായ്പാ വളര്‍ച്ചയും കിട്ടാക്കടത്തിലെ കുറവുമൊക്കെ നേട്ടമാകുമെന്ന വിലയിരുത്തലുമാണ്‌ ബാങ്ക് ഓഹരികളിലെ നോട്ടമിടലിനുപിന്നില്‍.

ആറു മാസത്തിനിടെ ബിഎസ്ഇ ഓട്ടോ, നഫ്റ്റി ഓട്ടോ സൂചികകള്‍ 38ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും ശരാശരി 11.50ശതമാനമാണ് ഉയര്‍ന്നത്. ഐഐഎഫ്എല്‍ റിപ്പോര്‍ട്ട് പ്രകാരം 2021 ജനുവരി മുതല്‍ ഓട്ടോ, ക്യാപിറ്റല്‍ സെക്ടറുകളിലേയ്ക്കുള്ള നിക്ഷേപ വരവ് കൂടുതലായിരുന്നുവെന്നു കാണാം.

ഐടിയില്‍ കാര്‍മേഘം
ഓഗസ്റ്റിലും ഐടി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ഒരുവര്‍ഷത്തെയും ആറുമാസത്തേയും കണക്കെടുത്താല്‍ ധനകാര്യമേഖല കഴിഞ്ഞാല്‍ വന്‍തോതില്‍ വില്പ സമ്മര്‍ദം നേരിട്ട മേഖലയാണ് ഐടി. തുടര്‍ച്ചയായി അഞ്ചാമത്തെ മാസവും വിദേശ നിക്ഷേപകരുടെ ഐടി അലോക്കേഷനില്‍ വന്‍തോതില്‍ കുറവുണ്ടായി. 2018 മാര്‍ച്ചിനുശേഷം ഇതാദ്യമായാണ് ഐടി മേഖലയിലെ നിക്ഷേപത്തില്‍ ഇത്രയും കുറവുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസ്, യൂറോപ്പ് ഉള്‍പ്പടെയുള്ള വന്‍കിടക്കാര്‍ക്കിടയില്‍ രൂപപ്പെട്ട മാന്ദ്യഭീതിയാണ് കയറ്റുമതി വരുമാനത്തെ ആശ്രയിച്ചുകഴിയുന്ന ഐടി സെക്ടറിനെ ബാധിച്ചത്. കാര്‍മേഘം ഒഴിഞ്ഞുപോകുന്നതുവരെ ഈ ഗതി തുടര്‍ന്നേക്കാം.

antonycdavis@gmail.com

Content Highlights: Foreign investors eyeing financial stocks: Total inflows at Rs 52,000 crore in August


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented