Photo: Gettyimages
ഏറെ കാലത്തിനുശേഷം നിഫറ്റിയും സെന്‍സെക്‌സും റെക്കോഡ് ഉയരത്തിലേയ്ക്ക് നീങ്ങുകയാണ്. മാര്‍ച്ച് മുതല്‍ വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരികളില്‍ നിക്ഷേപം തുടരുന്നതാണ് വിപണി നേട്ടമാക്കിയത്. എഫ്‌ഐഐ-പട്ടിക പരിശോധിച്ചാല്‍ മാര്‍ച്ചിനു ശേഷം ഇതുവരെയുള്ള 44,000 കോടി രൂപയില്‍ മൂന്നിലൊന്ന് ബാങ്കിങ്, ധനകാര്യ ഓഹരികള്‍ വാങ്ങുന്നതിനാണ് ചെലവഴിച്ചതെന്നുകാണാം.
ധനകാര്യ സേവന മേഖലയിലെ ഓഹരികളില്‍ 17,671 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ മുടക്കിയത്. ഓട്ടോ ഓഹരികളിലൊകട്ടെ 8,702 കോടി രൂപയും നികഷേപിച്ചതായി എന്‍എസ്ഡിഎല്‍-ല്‍നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു. എഫ്എംസിജി ഓഹരികളില്‍ 3,235 കോടിയും ഹെല്‍ത്ത് കെയറില്‍ 2,869 കോടിയും ഉപഭോക്തൃ സേവന വിഭാഗത്തില്‍ 2,865 കോടിയും ഓയില്‍ ആന്‍ഡ് ഗ്യാസില്‍ 2,729 കോടി രൂപയും ക്യാപിറ്റല്‍ ഗുഡ്‌സില്‍ 2,505 കോടി രൂപയുമാണ് ഇവര്‍ നിക്ഷേപിച്ചത്.
ലാര്‍ജ്, മിഡ് ക്യാപ് ഓഹരികളെ പ്രതിനിധീകരിക്കുന്ന എം.എസ്.സി.ഐ ഇന്ത്യ സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ ധനകാര്യ സേവനമേഖലയിലെ ഓഹരികളില്‍ വിദേശികളുടെ നിക്ഷേപം താരതമ്യേന കൂടുതലാണ്. 6.73 ശതമാനമാണ് വിഹിതം. ആറ് മാസത്തെ ശരാശരിയാകട്ടെ 7.83 ശതമാനവുമാണ്.
അതേസമയം, വിദേശ നിക്ഷേപകരുടെ വില്പനയില്‍ ഐ.ടി ഓഹരികളാണ് ഇപ്പോഴും മുന്നില്‍. 891 കോടി രൂപ മൂല്യമുള്ള ഐ.ടി ഓഹരികളാണ് മെയ് മാസത്തില്‍ ഇവര്‍ വിറ്റൊഴിഞ്ഞത്. ഏപ്രിലിലെ 4,908 കോടിയെ അപേക്ഷിച്ച് ഈ തുക കുറയുന്നുവെന്നത് ശ്രദ്ധേയമാണ്. അതിന്റെ പ്രതിഫലനമെന്നോണം കഴിഞ്ഞമാസം നിഫ്റ്റി ഐടി സൂചിക 5.8ശതമാനം ഉയരുകയും ചെയ്തു. മീഡിയ, പവര്‍, മെറ്റല്‍, കണ്‍സ്ട്രക്ഷന്‍ ഓഹരികളിലാകട്ടെ വിദേശ നിക്ഷേപകര്‍ അറ്റവില്പന തുടരുകയാണ്.
മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലങ്ങളില്‍ ഊന്നിയായിരുന്നു വിദേശകളുടെ നിക്ഷേപമെന്ന് വ്യക്തമാണ്. പ്രവര്‍ത്തന ഫലത്തില്‍ മികച്ച മുന്നേറ്റമാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഈ കാലയളവില്‍ നേടിയത്. വിദേശ നിക്ഷേപകരുടെ തിരക്കുകൂട്ടല്‍ ധനകാര്യ ഓഹരികളെ ഉയര്‍ന്ന മൂല്യത്തിലെത്തിച്ചിട്ടുണ്ട്. അതേസമയം, ഉപഭോക്തൃ ഉത്പന്നം, അടിസ്ഥാന സൗകര്യ വികസനം, ഓട്ടോ, ലോഹം എന്നീ സെക്ടറുകളിലെ ഓഹരികളും ഉയര്‍ന്ന മൂല്യത്തിലാണെന്നാണ് വിലയിരുത്തല്‍.
വിദേശ നിക്ഷേപകരുടെ സാന്നിധ്യം നിലവില്‍ സുസ്ഥിരമാണെങ്കിലും വര്‍ഷാവസാനം രൂപപ്പെട്ടേക്കാവുന്ന പണ ലഭ്യതക്കുറവ് വിപണിയില്‍ പ്രതിഫലിച്ചേക്കാം. വിപണിയില്‍നിന്നുള്ള തിരിച്ചുപോക്കിനും സൂചികകളുടെ തകര്‍ച്ചയ്ക്കും അത് ഇടിവരുത്തിയേക്കാം. എങ്കിലും ബാങ്ക്, ലൈഫ് ഇന്‍ഷുറന്‍സ്, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, എഫ്എംസിജി, സിമെന്റ്, കണ്‍സ്ട്രക്ഷന്‍, കെട്ടിട നിര്‍മാണ സാമഗ്രി, റിയല്‍ എസ്റ്റേറ്റ്, ടെലികോം, ഓട്ടോ മേഖലകളില്‍ കുതിപ്പ് രേഖപ്പെടുത്തിയേക്കാമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
Content Highlights: Foreign Investor Rush: Will Indices Hit New Record?


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..