Photo:Gettyimages
തൊഴില്‍ ഡാറ്റയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇത്തവണ നിരക്ക് വര്‍ധനവില്‍നിന്ന് യുഎസ് ഫെഡ് വിട്ടുനിന്നേക്കുമെന്ന വിലയിരുത്തലുകള്‍ വിപണി നേട്ടമാക്കി. രണ്ടാമത്തെ വ്യാപാര ദിനത്തിലും സൂചികകള്‍ മികച്ച നേട്ടത്തിലാണ്.
സെന്‍സെക്‌സ് 348 പോയന്റ് ഉയര്‍ന്ന് 62,895ലും നിഫ്റ്റി 94 പോയന്റ് നേട്ടത്തില്‍ 18,628ലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് സൂചികയിലെ ഓഹരികളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാഹ്ക്, വിപ്രോ തുടങ്ങിയവ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.
പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ്.
Also Read
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ധനകാര്യ സേവനം 0.62ശതമാനത്തോളം ഉയര്‍ന്നു. ബാങ്ക്, എഫ്എംസിജി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ സെക്ടറുകളും നേട്ടത്തിലാണ്. നിഫ്റ്റി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Content Highlights: Favorable Factors in Stock Market: Rally likely to continue


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..