എല്‍ നിനോ വരുന്നു: വിപണിയെ എപ്രകാരം ബാധിക്കും? 


വിനോദ് നായര്‍



എല്‍ നിനോയെ തുടര്‍ന്നുണ്ടാകുന്ന വിലക്കയറ്റത്തെ ചെറുക്കാന്‍ ഭക്ഷ്യധാന്യ സംഭരണത്തില്‍ ശ്രദ്ധചെലുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Premium

Photo: Gettyimages

നാലു വര്‍ഷമായി സാധാരണയില്‍ കവിഞ്ഞ മഴയാണു ഇന്ത്യയില്‍ ലഭിച്ചത്. കാലാവസ്ഥാ പ്രവചനമനുസരിച്ച് 2023ല്‍ എല്‍നിനോ പ്രതിഭാസമുണ്ടാവും. മാര്‍ച്ച് മുതല്‍ മെയ് വരെ മൂന്നു മുതല്‍ അഞ്ചു ഡിഗ്രിവരെ സാധാരണയില്‍ കവിഞ്ഞ് ചൂടു കൂടുതലായിരിക്കും. മഴക്കാലത്തിനു മുമ്പും ശേഷവും ഉണ്ടാകാവുന്ന അസാധാരണ പ്രവണതകള്‍ കൃഷിയേയും പൊതുജനാരോഗ്യത്തേയും ബാധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഉഷ്ണതരംഗം 2023 ലെ വിളവെടുപ്പില്‍ കൃഷി നാശത്തിനും ഉല്‍പാദനക്കുറവിനും ഇടയാക്കും. മാര്‍ച്ചു മുതല്‍ മെയ് വരെയുള്ള കൃഷികള്‍ പരിമിതമാണ്. ജലസംഭരണികളില്‍ ആവശ്യത്തിനു വെള്ളമുള്ളതും യഥാസമയം കൃഷി തുടങ്ങിയതും ജലസേചന സൗകര്യവും കൃഷിക്കു പിന്തുണയേകും. 2023ലെ റാബി കൃഷി നല്ല വിളവ് നല്‍കി. എന്നാല്‍ സാധാരണയില്‍ കവിഞ്ഞ ചൂട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിളകളേയും ഫല വര്‍ഗ്ഗങ്ങളേയും മൃഗങ്ങളേയും ബാധിക്കുമെന്ന് 2022ല്‍ തന്നെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ ഉഷ്ണ തരംഗമുണ്ടാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

2024ലെ ഖാരിഫ് വിളവെടുപ്പിനേയും എല്‍നിനോ ബാധിക്കും. യുഎസ് സര്‍ക്കാരിന്റെ കാലാവസ്ഥാവിഭാഗമായ ദേശീയ സമുദ്ര, അന്തരീക്ഷ വിഭാഗത്തിന്റെ ഫെബ്രുവരിയിലെ പ്രവചനമനുസരിച്ച് എല്‍നിനോ ജൂണില്‍ തന്നെ തിരിച്ചെത്തും. ഐഎംഡിയുടെ നിഗമനമനുസരിച്ച് അടുത്ത മൂന്നുമാസക്കാലം എല്‍നിനോ പ്രതിഭാസം പ്രായേണ നിശബ്ദമായിരിക്കും. തെക്കു പടിഞ്ഞാറന്‍ കാറ്റില്‍ അതുണ്ടാക്കുന്ന യഥാര്‍ത്ഥ പ്രതികരണം ഏപ്രില്‍ മാസത്തോടെ മാത്രമേ അറിയാന്‍ കഴിയൂ.

രാജ്യത്തെ കൃഷിയില്‍ 50 ശതമാനത്തോളം മഴയെ ആശ്രയിക്കുന്നതുകൊണ്ട് ഇന്ത്യയുടെ കാര്‍ഷിക മേഖലയെ സംബന്ധിച്ചേടത്തോളം മഴ സുപ്രധാനമാണ്. 1977-78 മുതല്‍ 2014-15 വരെയുള്ള 38 വര്‍ഷത്തെ കണക്കുകളനുസരിച്ച് ഭക്ഷ്യ ഉല്‍പാദനത്തില്‍ ഉഷ്ണതരംഗത്തിനും എല്‍നിനോയ്ക്കും സ്വാധീനമുണ്ട്.



ആഭ്യന്തര ഉത്പാദനം കുറയും
എല്‍ നിനോ പ്രതിഭാസം മഴ കുറയ്ക്കാനും മഴയുടെ ക്രമം തെറ്റാനും ഇടയാക്കും. അതിന്റെ സ്വാധീനം വിലയിരുത്താന്‍ രണ്ടു മുതല്‍ ഏഴു വര്‍ഷംവരെ വേണ്ടിവരും. ശരാശരി മൂന്നു മുതല്‍ നാലു വര്‍ഷം വരെയാണ് എല്‍നിനോ സ്വാധീനം നിലനില്‍ക്കുക. സാധാരണ ലഭിക്കുന്ന മഴയില്‍ 9.7 ശതമാനത്തിന്റെ കുറവും ഖാരിഫ് ഭക്ഷ്യോല്‍പാദനത്തില്‍ 5.7 ശതമാനം കുറവുമാണ് ഉണ്ടാവുക. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയേയും രാജ്യത്തിന്റെ മൊത്തം അഭ്യന്തര ഉല്‍പാദനത്തേയും ഇതു ബാധിക്കും.

40 വര്‍ഷമായി എല്‍നിനോ കാലത്ത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 5 ശതമാനവും മറ്റു സമയങ്ങളില്‍ 6.6 ശതമാനവും ആയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക മേഖലയുടെ പങ്ക് 14 ശതമാനമായി കുറയുകയും സേവന മേഖല ഉള്‍പ്പടെ മറ്റു മേഖലകളുടേത് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ശതമാനവും ഇപ്പോഴും ആശ്രയിക്കുന്നത് കാര്‍ഷിക മേഖലയെയാണെന്നത് വാസ്തവം.

വിളവെടുപ്പിന്റെ അവസാന ഘട്ടത്തില്‍ 2023 സാമ്പത്തിക വര്‍ഷത്തെ റാബി ഉല്‍പാദനം പരിമിതമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഫല വര്‍ഗങ്ങള്‍, പച്ചക്കറികള്‍, കന്നുകാലികള്‍ എന്നിവയുടെ കാര്യത്തില്‍ അടുത്ത മൂന്നു മാസത്തെ കണക്കുകള്‍ നിര്‍ണായകമാണ്. 2023ലെ റാബി വിളവെടുപ്പും 2024ലെ ഖാരിഫ് വിളവെടുപ്പും മോശമാകുന്നത്(ഇപ്പോള്‍ തന്നെ ഉയര്‍ന്നു നില്‍ക്കുന്ന) വിലവര്‍ധനയ്ക്ക് ഇടയാക്കും. മാര്‍ച്ചിലെ ഉഷ്ണതരംഗത്തിന് ശേഷവും റാബി വിളവെടുപ്പ് റെക്കാഡുണ്ടാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ രജത രേഖയാണ്. എങ്കിലും കാലാവസ്ഥാ വിദഗ്ധരുടെ നിഗമനമനുസരിച്ച് അടുത്ത ഏതാനും ആഴ്ചകളിലെ സ്ഥിതി സുപ്രധാനമാണ്. ചൂടു കൂടുന്നത് വിളകളെ ബാധിക്കും.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ കൂടിയ ചൂടിനും ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ ബ്യൂറോയുടെ നിഗമനം. 2020നു ശേഷം ഉഷ്ണതരംഗം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഇരട്ടിയായതും തലവേദന ഉയര്‍ത്തിയിട്ടുണ്ട്. വിലകള്‍ നിയന്ത്രിതമായി നിലനിര്‍ത്തുന്നതിന് ഭക്ഷ്യ ധാന്യ ശേഖരത്തിന്റെ കാര്യത്തിലും സംഭരണത്തിന്റെ കാര്യത്തിലും ശ്രദ്ധചെലുത്തി എല്‍നിനോയുടെ ഫലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കര്‍ഷകരെ സഹായിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞിട്ടുണ്ട്. എഫ്എംസിജി, വളം, പഞ്ചസാര, പാല്‍, പ്രാദേശിക ഉപഭോഗം എന്നിവയെയായിരിക്കും കൂടുതല്‍ ബാധിക്കുക.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: El Niño is coming: How will it affect the stock market?

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented