Photo:PTI
2022 ഡിസമ്പര്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഇന്ത്യന്‍ ഓഹരി വിപണി വില്‍പന സമ്മര്‍ദ്ദത്തിലായിരുന്നു. പിന്നീട് വിശാല വിപണി -11 ശതമാനം തിരുത്തലിനു വിധേയമായി. അഭ്യന്തര നിക്ഷേപകര്‍ മ്യൂച്വല്‍ഫണ്ടുകളില്‍ നിന്ന് ലാഭമോ നഷ്ടമോ കൈപ്പറ്റിയതാണ് ഇടിവിനു പ്രധാന കാരണം. ചെറുകിട ഓഹരികള്‍ക്കിത് കൂടുതല്‍ പരിക്കുകളുണ്ടാക്കി. ഇന്ത്യന്‍ വിപണിയിലെ വിലകള്‍ കൂടുതലായിരുന്നതിനാല്‍ ഇക്കാലയളവില്‍ വിദേശ സ്ഥാപന നിക്ഷേപകരും വില്‍പന നടത്തി. എന്നാല്‍ ഈ വില്‍പന ശരാശരി നിലവാരത്തില്‍ മാത്രമായിരുന്നു.
2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മാര്‍ച്ച് 28 മുതല്‍ ഓഹരി വിപണി മുന്നേറാന്‍ തുടങ്ങി. പുതിയ സാമ്പത്തിക വര്‍ഷമായ 2024 തുടങ്ങിയതോടെ 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകളില്‍ നടത്തിയ വില്‍പനയ്ക്കു ശേഷം നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വാങ്ങാന്‍ തുടങ്ങി. നികുതി ആനുകൂല്യത്തില്‍ നിന്നു നേട്ടമുണ്ടാക്കികയായിരുന്നു ലക്ഷ്യം. 2023 സാമ്പത്തിക വര്‍ഷത്തിലെ മൂലധന ലാഭം പുറത്തേക്കു പോകുന്നത് കുറയ്ക്കാനായിരുന്നു ഇത്.
ഏപ്രില്‍ മുതല്‍ വിപണിയിലുണ്ടായ കുതിപ്പിനു പ്രേരകമായ പ്രധാന ഘടകങ്ങള്‍ അഭ്യന്തര പലിശ നിരക്കു വര്‍ധനയിലുണ്ടായ ഇടവേളയും അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡോയിലിന്റെ വില ഇടിഞ്ഞതുമാണ്. ഒറ്റമാസം കൊണ്ട് ക്രൂഡോയില്‍ വില ബാരലിന് 85 ഡോളറില്‍ നിന്ന് 74 ഡോളറായി. ആഗോള പ്രശ്നങ്ങളും വിലക്കയറ്റവും കാരണം പലിശ നിരക്കു വര്‍ധന ദീര്‍ഘകാലത്തേക്ക് മാറ്റമില്ലാതെ തുടരാനും ഇടയുണ്ട്. എന്നാല്‍ അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡോയിലിനുണ്ടായ വിലയിടിവ് ആഗോള വിപണിക്ക് പ്രതികൂലമാണ്. മാന്ദ്യ സൂചനയാണ് ഇതു നല്‍കുന്നത്. വ്യാവസായിക മേഖലയുടെ പധാന ഭാഗം ആഗോള ഡിമാന്റിനെ ആശ്രയിച്ചാണു നില്‍ക്കുന്നത് എന്ന കാര്യം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. അഭ്യന്തര വ്യവസായ അസംസ്‌കൃത വസ്തുക്കളുടെ വില ഉപഭോക്താക്കളെയോ വരുമാനത്തെയോ ആശ്രയിച്ചല്ല, മറിച്ച് ക്രൂഡോയില്‍ വിലയെ ആശ്രയിച്ചാണ് നില്‍ക്കുന്നത് എന്നതിനാല്‍ പ്രവര്‍ത്തന ലാഭം ശരിയായി കൈകാര്യം ചെയ്താല്‍ അവര്‍ക്ക് ലാഭമുണ്ടാക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ഇടപെട്ടാല്‍ മാത്രമേ ഇതില്‍ മാറ്റംവരൂ.
അഭ്യന്തര നിക്ഷേപകര്‍ തിരിച്ചുവരാന്‍ തുടങ്ങുകയും വിപണി കുതിക്കുകയും ചെയ്തതിന്റെ പ്രധാനകാരണം പലിശ നിരക്കു വര്‍ധനയിലുണ്ടായ ഇടവേളയും അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതുമാണ്. എന്നാല്‍ ഓഹരി വാങ്ങുന്നതിനുള്ള അഭ്യന്തര നിക്ഷേപകരുടെ താല്‍പര്യം ഏതു നിമിഷവും ഇല്ലാതാകാം. മാന്ദ്യ ഭീതി നിലനില്‍ക്കുന്നു എന്നു മാത്രമല്ല, യുഎസ് ബാങ്കുകളുടെ നിലപാടിലുണ്ടാകാവുന്ന മാറ്റവും ആശങ്കയ്ക്കു കാരണമായേക്കാം.
അനുകൂലമായ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് പണ നയം അനുസരിച്ച് പലിശ വര്‍ധന പരമാവധിയിലെത്തിക്കഴിഞ്ഞു. ഇത് ആഗോള വിപണിക്ക് ഗുണകരമാവും. ഓഹരി വാല്യുവേഷന്‍ കൂടാനിടയാക്കുന്ന വിപണി നേട്ടം സാധാരണ നിലയിലേക്കു തിരിച്ചുവരികയും ചെയ്യും. ഇന്ത്യയില്‍, പലിശ നിരക്കു വര്‍ധന റിസര്‍വ് ബാങ്ക് നിര്‍ത്തിയപ്പോള്‍ വിപണി നേട്ടം ഏഴ് ശതമാനത്തില്‍ താഴെയായി കുറയുകയും 45 ബിപിഎസ് താഴുകയും ചെയ്തത് അഭ്യന്തര ഓഹരികള്‍ക്ക് പ്രചോദനമായി.
ഫെഡിന്റെ പലിശ നിരക്കു വര്‍ധനയില്‍ ഇടവേളയുണ്ടായെങ്കിലും നിലവിലുള്ള കൂടിയ പലിശ നിരക്ക് ദീര്‍ഘകാലത്തേക്ക് തുടര്‍ന്നേക്കും എന്നത് ഉല്‍ക്കണ്ഠയുണര്‍ത്തുന്നു. ഭാവിയിലെ നിരക്കു വര്‍ധനയെക്കുറിച്ചൊന്നും പരാമര്‍ശിക്കുന്നില്ലെങ്കിലും വിലക്കയറ്റത്തിലുള്ള ഉല്‍ക്കണ്ഠ ഫെഡ് പ്രദര്‍ശിപ്പിച്ചതോടെ യുഎസ് വിപണിയില്‍ നഷ്ടം രേഖപ്പെടുത്തി. യുഎസിലെ പ്രാദേശിക ബാങ്കുകളിലേക്കും തകര്‍ച്ച സംക്രമിക്കുന്നതിന്റെ സൂചന ആഗോള വിപണിയില്‍ പുതിയ ഭയം സൃഷ്ടിച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നും യൂറോപ്യന്‍ ബാങ്ക് സൂചിപ്പിക്കുന്നു.
2023ലെ രണ്ടും മൂന്നും പാദങ്ങളില്‍ യുഎസ് സമ്പദ് വ്യവസ്ഥ പിന്നോട്ടടിക്കുമെന്നും ആഗോള സമ്പദ് വ്യവസ്ഥയ്ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഇത് ഭീഷണിയാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യത്തെ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷയ്ക്കൊപ്പമെത്തിയിട്ടില്ല. ഐടി മേഖലയുടെ പ്രകടനമാണ് ഏറ്റവും മോശമായത്. ബാങ്കിംഗ് മേഖല മുന്നിട്ടു നില്‍ക്കുന്നു. വാഹന മേഖലയിലും നല്ല പ്രകടനം ഉണ്ടായെങ്കിലും ഡിമാന്റില്‍ വലിയ വര്‍ധനയില്ല. ഡിമാന്റില്‍ വന്ന കുറവും പ്രവര്‍ത്തനച്ചിലവു കൂടിയതും കാരണം എഫ്എംസിജി മേഖലയ്ക്ക് വേണ്ടത്ര മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വിശാല വീക്ഷണത്തില്‍ ആഗോള സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ബിസിനസുകളും മേഖലകളും പ്രായേണ ദുര്‍ബ്ബലമായിരിക്കയാണ്. വരുമാനം കുറഞ്ഞു തുടങ്ങിയെങ്കിലും പണത്തിന്റെ ഗുണപരമായ വരവു കാരണം വിപണിയെ ഇതു ബാധിച്ചിട്ടില്ല. 2023 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദങ്ങളില്‍ ഓഹരികള്‍ വിറ്റവര്‍ ഇന്ന് വാങ്ങുന്നവരായി മാറിയിരിക്കുന്നു. ഇങ്ങിനെയൊരു തന്ത്രപരമായ തിരിച്ചുവരവ് ഏതു നിമിഷവും പ്രതീക്ഷിക്കാം.
വിപണിയിലെ നേട്ടം ഈ വര്‍ഷം ആഗോള അടിസ്ഥാനത്തില്‍ തന്നെ ചുരുങ്ങുമെന്നതിനാല്‍, ഹ്രസ്വകാലത്തേക്കെങ്കിലും അനുകൂല പ്രവണത തുടരുമെന്നു തന്നെ കരുതണം. ഈ കുതിപ്പ് എത്ര കാലം നിലനില്‍ക്കും എന്നത് യുഎസിലെ ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ എത്ര എളുപ്പം പരിഹരിക്കപ്പെടുന്നു എന്നതിനേയും വിലക്കയറ്റം കുറയുന്നതിനേയും ആശ്രയിച്ചാണിരിക്കുന്നത്. യുഎസ് തൊഴില്‍ വിപണി ഭദ്രമായി തുടരുന്നതിനാല്‍ വിലക്കയറ്റ സമ്മര്‍ദത്തിന് കുറവുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Domestic Investors Return: Will the Market Move?


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..