ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ട്: ആഭ്യന്തര-ആഗോള കാരണങ്ങളാകും വിപണിയെ നിയന്ത്രിക്കുക


Money Desk

സാമ്പത്തിക പരിഷ്‌കാരങ്ങളോടൊപ്പമുള്ള സർക്കാരിന്റെ ഇടപെടൽ, അസാധാരണ സാഹചര്യത്തിലെ കോർപറേറ്റകളുടെ സൂക്ഷ്മമായനീക്കം എന്നിവ വിപണിക്ക് ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ. ഭാവി തിളക്കമുള്ളതാകുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോൾതന്നെ വിപണി ചരിത്രനേട്ടം സ്വന്തമാക്കിയത് മുന്നോട്ടുള്ള കുതിപ്പിന് ഇനിയം കരുത്തുണ്ടെന്നതിന് സൂചനയാണ് നൽകുന്നത്. ഹ്രസ്വകാലയളവിൽ തിരുത്തലുകൾ വന്നുപോയേക്കാമെങ്കിലും ദീർഘകാലയളവിൽ വിപണിയുടെ അടിസ്ഥാനം ഇപ്പോഴും ശക്തമാണ്. ഒരോ ഇടിവും നിക്ഷേപത്തിനുള്ള അവസരമാക്കുകയെന്നതന്ത്രം പിന്തുടരുന്നതാകും ഉചിതം.

Photo: Gettyimages

ഞ്ച് ആഴ്ചനീണ്ട മുന്നേറ്റത്തിനാണ് കഴിഞ്ഞവാരം വിപണി പെട്ടെന്ന് വിരാമമിട്ടത്. യുഎസിലെ കടപ്പത്ര ആദായം വർധിച്ചതും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിപ്പുമൊക്കെയാണ് സെപ്റ്റംബറിൽ വിപണി ആർജിച്ച നേട്ടം മൂന്നോനാലോ ദിവസംകൊണ്ട് കളഞ്ഞുകുളിച്ചത്.

ചൈനയിലെ നിർമാണമേഖല 18 മാസത്തിനിടയിൽ ആദ്യമായി കിതപ്പ് രേഖപ്പെടുത്തി. സെപ്റ്റംബറിലെ പിഎംഐ 49.6ലേക്ക് താഴ്ന്നു. ഊർജ പ്രതിസന്ധിയും കോവിഡ് ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനവുമാണ് ചൈനയെ തളർത്തിയത്. ചൈനയുടെ വളർച്ചാ അനുമാനം ഗോൾഡ്മാൻ സാക്‌സ് കുറക്കുകയുംചെയ്തു.

പോയവാരം സെൻസെക്‌സിന് 1,282.89 പോയന്റാ(2.13ശതമാനം)ണ് നഷ്ടമായത്. ആഴ്ചയുടെ ഒടുവിൽ 58,765.58ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 321.2 പോയന്റ്(1.79ശതമാനം)താഴ്ന്ന് 17,532 നിലവാരത്തിലെത്തുകയുംചെയ്തു. സെപ്റ്റബറിലെ മൊത്തം കണക്കെടുക്കുകയാണെങ്കിൽ ഇരുസൂചികകൾക്കും മുന്നുശതമാനം കൂട്ടിച്ചർക്കാനായെന്നതാണ് ചെറുതായെങ്കിലും ആശ്വാസംനൽകുന്നത്.

ലാർജ് ക്യാപ് സൂചികയിൽ ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി എഎംസി, എൽആൻഡ്ടി ഇൻഫോടെക്, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും സമ്മർദത്തിലായത്. ടാറ്റ മോട്ടോഴ്‌സ് ഡിവിആർ, കോൾ ഇന്ത്യ, എൻടിപിസി, പവർഗ്രിഡ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.

ബിഎസ്ഇ മിഡ്ക്യാപ് സൂചികക്ക് നേട്ടമുണ്ടാക്കാനായില്ല. സ്‌മോൾ ക്യാപ് 0.7ശതമാനം ഉയരുകയുംചെയ്തു. സെൻസെക്‌സിൽ വിപണിമൂല്യത്തിന്റെകാര്യത്തിൽ ടിസിഎസ്, ഇൻഫോസിസ്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പിന്നാക്കംപോയത്. റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി തുടങ്ങിയവ നേട്ടമുണ്ടാക്കുകയുംചെയ്തു.

സെക്ടറുകളിൽ നിഫ്റ്റി ഐടിയാണ് കനത്ത തകർച്ചനേരിട്ടത്. സൂചിക ആറ് ശതമാനം താഴ്ന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക്, എനർജി സൂചികകൾ ആറ് ശതമാനം ഉയരുകയുംചെയ്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കളംവിടുകയംചെയ്തു. 6,092.56 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 4,305.4 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടുകയുംചെയ്തു.

വരും ആഴ്ച
ചരിത്രംതിരുത്തിയനേട്ടം സ്വന്തമാക്കിയ വിപണിയിൽ സ്വാഭാവികമായ തിരുത്തൽ അനിവാര്യമായിരുന്നു. അതിന് ആഗോളകാരണങ്ങളുടെ പിന്തുണലഭിച്ചു. രാജ്യത്തുനിന്നുള്ള സൂചനകൾ വിപണിക്ക് അനുകൂലമായിരുന്നു. കോവിഡ് കേസുകളുടെ കുത്തനെയുള്ള ഇടിവും. ടൂറിസം ഉൾപ്പടെയുള്ള മേഖലകളിലെ നിയന്ത്രണങ്ങൾ പിൻവലിക്കാൻതുടങ്ങിയതും സാമ്പത്തികമേഖലക്ക് കൂടുതൽ ഉണർവുപകരുമെന്നകാര്യത്തിൽ സംശയമില്ല.

പ്രഖ്യാപനങ്ങളുടെ നീണ്ടനിരതന്നെ അടുത്തയാഴ്ച പ്രതീക്ഷിക്കാം. നവംബറിലെ ക്രൂഡ് ഓയിൽ ഉത്പാദനം സംബന്ധിച്ച തീരുമാനത്തിനായി ഒപെക് യോഗം ചേരുന്നുണ്ട്. ആഴ്ചയുടെ അവസാനം യുഎസ് ജോബ് ഡാറ്റ പുറത്തുവരും. അതനുസരിച്ചായിരിക്കും ഫെഡറൽ റിസർവിന്റെ അടുത്തചുവടുവെപ്പ്.

റിസർവ് ബാങ്കിന്റെ പണവായ്പ ആവലോകനമാണ് മറ്റൊന്ന്. സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലായതിനാൽ അപ്രതീക്ഷിത പ്രഖ്യാപനങ്ങളൊന്നും ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയില്ല. അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന വർധന വിലക്കയറ്റ ഭീഷണി ഉയർത്തുന്നുണ്ട്. തുടർച്ചയായ മാസങ്ങളിൽ ഉപഭോക്തൃ വിലസൂചിക താഴുന്നത് ആർബിഐക്ക് ആശ്വാസമായിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലവർധനവും വിതരണ ശൃംഖലകളിലെ തടസ്സവും വിലക്കയറ്റവും തൽക്കാലം ഒഴിഞ്ഞുപോകുന്ന ഭീഷണിയല്ലെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

ഉത്സവ സീസൺവരുന്നതിനാൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വേഗംകൂടാനിടയുണ്ട്. രാജ്യത്തെ നിർമാണമേഖലയിലെ പിഎംഐ ശുഭസൂചനയാണ് നൽകുന്നത്. ഓഗസ്റ്റിലെ 52.3ൽനിന്ന് 53.7ആയാണ് സെപ്റ്റംബറിൽ പിഎംഐ ഉയർന്നത്. മൂല്യനിർണയത്തിന്റെകാര്യത്തിൽ ഉയർന്നുനിൽക്കുകയാണെങ്കിലും രാജ്യത്തെ വിപണിയിൽ മുന്നേറ്റത്തിന് ഇനിയും സാധ്യതകളുണ്ട്.

സാമ്പത്തിക പരിഷ്‌കാരങ്ങളോടൊപ്പമുള്ള സർക്കാരിന്റെ ഇടപെടൽ, അസാധാരണ സാഹചര്യത്തിലെ കോർപറേറ്റകളുടെ സൂക്ഷ്മമായനീക്കം എന്നിവ വിപണിക്ക് ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ. ഭാവി തിളക്കമുള്ളതാകുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോൾതന്നെ വിപണി ചരിത്രനേട്ടം സ്വന്തമാക്കിയത് മുന്നോട്ടുള്ള കുതിപ്പിന് ഇനിയം കരുത്തുണ്ടെന്നതിന് സൂചനയാണ് നൽകുന്നത്. ഹ്രസ്വകാലയളവിൽ തിരുത്തലുകൾ വന്നുപോയേക്കാമെങ്കിലും ദീർഘകാലയളവിൽ വിപണിയുടെ അടിസ്ഥാനം ഇപ്പോഴും ശക്തമാണ്. ഒരോ ഇടിവും നിക്ഷേപത്തിനുള്ള അവസരമാക്കുകയെന്നതന്ത്രം പിന്തുടരുന്നതാകും ഉചിതം.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented