.
ഓഹരി നിക്ഷേപത്തില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ രണ്ട് വഴികളുണ്ട്. മൂലധനനേട്ടത്തോടൊപ്പം ലാഭ വിഹിതവും. പലിശയ്ക്ക് സമാനമായ വരുമാനം ലാഭവീതത്തിലൂടെ നേടാം. ഭാവിയില്‍ ഓഹരി വില ഉയരുമ്പോഴുളള മൂലധന നേട്ടവും അതോടൊപ്പം സ്വന്തമാക്കാം. വിപണി കുതിപ്പിന്റെ പാതയിലായാല് ഓഹരി വിലയിലെ മുന്നേറ്റവും അതില്‍നിന്നുള്ള ലാഭവുമാകും നിക്ഷേപകരുടെ മനസില്‍. ചാഞ്ചാട്ടമോ കൂപ്പുകുത്തലോ സംഭവിക്കുമ്പോള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ലഭിക്കുന്ന ലാഭവീതമാകും ആശ്വാസം.
അതിനായി മികച്ച ലാഭവീത ചരിത്രമുള്ള ഓഹരികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ വര്‍ഷം ഉയര്‍ന്ന ലാഭവീതം നല്കിയതുകൊണ്ട് മികച്ച ഡിവിഡന്റ് നല്കുന്ന കമ്പനികളായിക്കൊള്ളണമെന്നില്ല. കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും മികച്ച ലാഭവീതം നല്കി ചരിത്രമുള്ള ഓഹരികള്‍ തിരഞ്ഞെടുക്കുന്നതാകും നല്ലത്.
ലാഭവീതം മാത്രം നോക്കരുത്
മികച്ച ലാഭവീതം നല്കാത്തതുകൊണ്ട് കമ്പനികളുടെ പ്രവര്‍ത്തനം മോശമാണെന്ന് അര്‍ഥമില്ല. വികസന പദ്ധതികള്‍ക്കായി കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ടാകാം. അതേസമയം, കൂടുതലുള്ള പണം നിക്ഷേപകര്‍ക്ക് തുടര്‍ച്ചയായി വിതരണം ചെയ്യുന്നത് ചില കമ്പനികളുടെ ശീലമാണ്. അതുകൊണ്ടുതന്നെ ദീര്‍ഘകാലയളവില്‍ ലാഭവീത ചരിത്രമുള്ള കമ്പനികള്‍ മികച്ചതുന്നെയെന്ന് വിലയിരുത്താം.
ഡിവിഡന്റ് യീല്‍ഡ്
ഓഹരിയുടെ വിപണി വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവീതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡിന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം: 10 രൂപ മുഖ വിലയുള്ള ഓഹരിക്ക് കമ്പനി 50ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ഓഹരിയൊന്നിന് അഞ്ച് രൂപയായിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിയുടെ മാര്‍ക്കറ്റ് വില 50 രൂപയാണെന്നിരിക്കട്ടെ, അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 10ശതമാനമായിരിക്കും(Divident/Market price X 100).
കൂടുതല്‍ നേട്ടമുണ്ടാക്കാം
ലാഭവീതം അതേ ഓഹരിയില്‍തന്നെ വീണ്ടും നിക്ഷേപിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ലഭിക്കുന്ന ലാഭവീതം അപ്പോള്‍തന്നെ അതേ ഓഹരിയില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. ദീര്‍ഘകാലം ലക്ഷ്യമിട്ട് ഇപ്രകാരം ചെയ്താല്‍ മികച്ച മൂലധനനേട്ടംതന്നെ ഭാവിയില്‍ പ്രതീക്ഷിക്കാം.
തിരഞ്ഞെടുപ്പ് രീതി
30,000 കോടി രൂപയ്ക്കുമേല്‍ വിപണിമൂല്യമുള്ള, സ്ഥിരതയാര്‍ന്ന ലാഭവീതം നല്കുന്ന കമ്പനികളില്‍നിന്ന് തിരഞ്ഞെടുത്ത ഓഹരികളാണിവ. ഡിവിഡന്റ് യീല്‍ഡ് ഒമ്പത് ശതമാനത്തിന് മുകളിലുള്ളവയുമാണ്. സ്വന്തമായി വിലയിരുത്തിയശേഷം മാത്രം നിക്ഷേപം നടത്തുക.
Content Highlights: Dividend yield above 9%: Add 5 stocks to portfolio
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..