മുംബൈ: ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഗോള്‍ഡ് ഇടിഎഫിന്റെയും ഗോള്‍ഡ് ബോണ്ടിന്റെയും വ്യാപാര സമയം ദീര്‍ഘിപ്പിക്കും.

ദീപാവലിക്ക് രണ്ടുദിവസംമുമ്പ്, സ്വര്‍ണം വാങ്ങാന്‍ മികച്ച ദിവസമെന്ന് കരുതുന്ന ധന്‍തേരാസ്ദിനമായ നവംബര്‍ അഞ്ചിനാണ് ഇടിഎഫിന്റെയും ഗോള്‍ഡ് ബോണ്ടിന്റെയും വ്യാപാരം ബിഎസ്ഇയിലും എന്‍എസ്ഇയിലും രാത്രി ഏഴുമണിവരെ ക്രമീകരിച്ചിരിക്കുന്നത്.

9.15 മുതല്‍ 3.30വരെയുള്ള സാധാരണ വ്യാപാര സമയം കഴിഞ്ഞാല്‍ ഇടിഎഫിന്റെയും ബോണ്ടിന്റെയും വ്യാപാരം 4.30 ആരംഭിച്ച് ഏഴുമണിവരെ തുടരും.

ദീപാവലിയോടനുബന്ധിച്ചുള്ള മുഹൃത്ത വ്യാപാരം നവംബര്‍ ഏഴിന് വൈകീട്ട് 5.30 മുതല്‍ 6.30വരെയാണ്.