ആഗോള വികാരം മറികടന്ന് സൂചികകള്‍: സെന്‍സെക്‌സില്‍ 443 പോയന്റ് നേട്ടം


ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.46ശതമാനവും സ്‌മോള്‍ ക്യാപ് 0.9ശതമാനവും നേട്ടമുണ്ടാക്കി. സെക്ടറല്‍ സൂചികകളില്‍ മിക്കവാറും നേട്ടത്തിലായിരുന്നു.

closing

Photo:Gettyimages

ഗോള നിക്ഷേപക വികാരം പ്രതികൂലമായിട്ടും ശക്തമായ സാമ്പത്തിക വളര്‍ച്ചാ സാധ്യതകളും പ്രതീക്ഷകളും രാജ്യത്ത സൂചികകളെ തുണച്ചു. സൂചികകള്‍ 0.75ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സ് 443 പോയന്റ് നേട്ടത്തില്‍ 59,246ലും നിഫ്റ്റി 126 പോയന്റ് ഉയര്‍ന്ന് 17,666ലുമെത്തി. ജൂലായിലെ താഴ്ചയില്‍നിന്ന് ഓഗ്സ്റ്റില്‍ തരക്കേടില്ലാത്ത വളര്‍ച്ച നേടാനായതാണ് വിപണിയെ സ്വാധീനിച്ചത്. സേവന മേഖലയിലെ പിഎംഐ ജൂലായിലെ 55.5ല്‍നിന്ന് ഓഗസ്റ്റില്‍ 57.2 ആയി.

ഐടിസി, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, അള്‍ട്രടെക് സിമെന്റ്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read

കണക്കും സയൻസും മാത്രല്ല, പണത്തിന്റെ വിനിയോഗവും ...

പാഠം 180

സമാഹരിക്കേണ്ടത് 2.18 കോടി രൂപ: 40-ാംവയസ്സിൽ ...

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.46ശതമാനവും സ്‌മോള്‍ ക്യാപ് 0.9ശതമാനവും നേട്ടമുണ്ടാക്കി. സെക്ടറല്‍ സൂചികകളില്‍ മിക്കവാറും നേട്ടത്തിലായിരുന്നു. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക ഒരുശതമാനം ഉയര്‍ന്നു.

Content Highlights: Dalal Street defies global mood; Sensex soars 443 pts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented