നിലവിലെ ഓഹരി വില 468: 294 രൂപയ്ക്ക് എന്‍ഡിടിവി ഏറ്റെടുക്കാനുള്ള അദാനിയുടെ ശ്രമം വിജയിക്കുമോ? 


എന്‍ഡിടിവിയുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓഹരി വിലയില്‍ കുതിപ്പുണ്ടായി. ഒരുമാസത്തിനിടെ 90ശതമാനവും കലണ്ടര്‍വര്‍ഷത്തില്‍ 330ശതമാനവുമാണ് ഓഹരി വില ഉയര്‍ന്നത്.

.

എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരികള്‍കൂടി ഏറ്റെടുക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. നവംബര്‍ ഒന്നുവരെയായിരിക്കും കാലയളവ്.

നിലവില്‍ 468 രൂപ വിലയുള്ള എന്‍ഡിടിവിയുടെ 1.67 കോടി ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ഓഹരിയൊന്നിന് നിശ്ചയിച്ചിരിക്കുന്ന വില 294 രൂപയാണ്.

സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് സെപ്റ്റംബര്‍ ഏഴിന് നല്‍കിയ ഡ്രാഫ്റ്റ് ലെറ്ററിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ജെഎം ഫിനാന്‍ഷ്യലാണ് ഓപ്പണ്‍ ഓഫര്‍ കൈകാര്യംചെയ്യുന്നത്.

294 രൂപ പ്രകാരം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് 492.81 കോടി രൂപയാണ് ചെലവഴിക്കേണ്ടിവരിക. എന്‍ഡിടിവിയുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓഹരി വിലയില്‍ കുതിപ്പുണ്ടായി. ഒരുമാസത്തിനിടെ 90ശതമാനവും കലണ്ടര്‍വര്‍ഷത്തില്‍ 330ശതമാനവുമാണ് ഓഹരി വില ഉയര്‍ന്നത്.

എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്‌സില്‍ 99.99ശതമാനം ഓഹരികള്‍ കൈവശംവെച്ചിരുന്ന വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിനെ സ്വന്തമാക്കാനുള്ള പദ്ധതി അദാനി ഗ്രൂപ്പ് ഓഗസ്റ്റ് 23നാണ് പ്രഖ്യാപിച്ചത്.

403.85 കോടി രൂപയുടെ വായ്പയ്ക്ക് പകരമായാണ് വിശ്വപ്രധാന്‍ ലിമിറ്റഡ് എന്‍ഡിടിവിയുടെ 29.18ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ തുകയ്ക്കുപകരം ആര്‍ആര്‍പിആറിലെ 99.9ശതമാനം ഓഹരികളും സ്വന്തമാക്കാനുള്ള അവകാശം നേരത്തെ നേടിയിരുന്നു. വിശ്വപ്രധാന്‍ ഏറ്റെടുത്തതിലൂടെ എന്‍ഡിടിവി സ്വന്തമാക്കാന്‍ അദാനി ഉപയോഗിച്ചത് ഈ സാധ്യതയാണ്.

Content Highlights: Current share price 468: Will Adani's bid to acquire NDTV at Rs 294 succeed?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented