ഉത്പന്നവില കുറയുന്നു, ഫെഡ് റിസര്‍വ് തീരുമാനം നിര്‍ണായകം: തിരിച്ചുവരവിന് സമയമായോ? 


വിനോദ് നായര്‍പ്രകടനം സമ്മിശ്രമായിരിക്കുമെങ്കിലും ഹ്രസ്വകാലത്തേക്ക് ഏറ്റവും സുരക്ഷിതം വന്‍കിട ഓഹരികള്‍ തന്നെയാണ്.

Photo: Gettyimages

ചെമ്പ്, ഉരുക്ക്, അലുമിനിയം എന്നിവയുടെ വിലകള്‍ അന്തര്‍ദേശീയ തലത്തില്‍ 52 ആഴ്ചത്തെ കൂടിയ നിലയില്‍നിന്ന് യഥാക്രമം 30, 37, 37 ശതമാനം വീതം കുറഞ്ഞത് ഇന്ത്യന്‍ വിപണിക്ക് നേട്ടമായി.

അഭ്യന്തര വിപണിയിലെ ഗതിവിഗതികള്‍ ഉപയോഗത്തെ അടിസ്ഥാനമാക്കി ആയതിനാല്‍ നിര്‍മ്മാണചലവുകള്‍ കൂടുന്നതും കുറയുന്നതും വിശാല വിപണിയില്‍ നിര്‍ണായകമായ മാറ്റമുണ്ടാക്കും. പോയവാരം ക്രൂഡോയില്‍ വിലയില്‍ ബാരലിന് 10 ഡോളറിന്റെ കുറവുണ്ടായത് വിപണിയുടെ കുതിപ്പിനു വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്.

ആഴ്ചയില്‍ വിദേശ സ്ഥാപന നിക്ഷേപകരുടെ ഓഹരി വില്‍പന 50 ശതമാനം കുറഞ്ഞിട്ടുമുണ്ട്. വര്‍ഷത്തിലുടനീളം വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞ ഓഹരികളില്‍ 65 ശതമാനവും വാങ്ങിയത് അഭ്യന്തര സ്ഥാപന നിക്ഷേപകരാണ്. രാജ്യത്തേക്കുള്ള പണത്തിന്റെ ഈ വരവ് തുടര്‍ന്നാല്‍ വിപണിയില്‍ അതിന് ഗുണപരമായ ഫലമുണ്ടാകും. ഒന്നാം പാദ ഫലങ്ങള്‍ക്കടിസ്ഥാനമായ കണക്കുകളില്‍ വായ്പാ വളര്‍ച്ച ശക്തമായതിനാല്‍ ബാങ്കിംഗ് ഓഹരികളും അഭ്യന്തര വിപണിയെ പിന്തുണച്ചിട്ടുണ്ട്.

ഉല്‍പന്ന വിലകളിലുണ്ടായ തിരുത്തല്‍ അഭ്യന്തര വിപണിക്കു ഗുണം ചെയ്തിട്ടുണ്ടെങ്കിലും ലോക ഓഹരി വിപണന കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന മാന്ദ്യ ഭീഷണി ഉല്‍ക്കണ്ഠ ജനിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിക്ക് ഇപ്പോഴുണ്ടായിട്ടുള്ള നേട്ടം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകാം. കര്‍ശന പണനയത്തോടൊപ്പം കോര്‍പറേറ്റ് ലാഭവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വിലകളില്‍ പരിമിതമായ മുന്നേറ്റംമാത്രമേ ഉണ്ടായിട്ടുള്ളു എന്നതിനാല്‍ ഈ കുതിപ്പ് മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെയുള്ള കാലാവധിക്കകം ഇല്ലാതാകാന്‍ സാധ്യതയുണ്ട്. നിക്ഷേപകര്‍ ജാഗ്രതയോടെ വേണം നീങ്ങാന്‍.

കേന്ദ്ര ബാങ്ക് തീരുമാനം
ജൂലൈ 26-27 തിയതികളില്‍ നടക്കാനിരിക്കുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ (എഫ്ഒഎംസി )തീരുമാനങ്ങള്‍ക്കനുസരിച്ച് ഈ കുതിപ്പ് ശക്തിയാര്‍ജ്ജിക്കുകയോ ദുര്‍ബ്ബലമാവുകയോ ചെയ്യാം. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് 0.50 ശതമാനമോ 0.75 ശതമാനമോ ആയിരിക്കുമോ വര്‍ധിപ്പിക്കുക എന്നതു സംബന്ധിച്ച് ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. പണനയം കര്‍ശനമായിത്തുടര്‍ന്നാല്‍ പലിശ നിരക്ക് 0.75 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഈ കുതിപ്പ് നിലനില്‍ക്കില്ല. എന്നാല്‍ ഉല്‍പന്ന വിലകളിലുണ്ടായ കുറവ് എഫ്ഒഎംസി പരിഗണിക്കുകയും ഭാവിയിലെ വിലകളിലും മാന്ദ്യഭീഷണിയിലും കുറവു വരുമെന്നു കണക്കുകൂട്ടി നയത്തില്‍ മാറ്റംവരുത്തുകയും ചെയ്താല്‍ വിപണിയില്‍ അത് ഗുണപരമായി പ്രതിഫലിക്കും.

കുറയുന്ന ഉത്പന്നവില
ക്രൂഡോയില്‍ വിലയിലുണ്ടായ കുറവ് അഭ്യന്തര വിപണിയില്‍ പ്രത്യേകയിനം കെമിക്കലുകള്‍, ചരക്കു ഗതാഗതം, ടയര്‍, ഒഎംസി ഓഹരികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഡിമാന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഉല്‍പാദന ചിലവു കുറയ്ക്കുകയും ലാഭം വര്‍ധിക്കുകയും ചെയ്യുന്നതുകൊണ്ടാണിത്. പണത്തിന്റ വരവ് വര്‍ധിക്കുകയും ഉറച്ചലാഭം നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ എഫ്എംസിജി ഓഹരികള്‍ക്കും ഗുണമുണ്ടാകും. വിലക്കയറ്റം പഹരമാവധിയിലെത്തിക്കഴിഞ്ഞതായും ഭാവിയില്‍ ഉല്‍പാദന മേഖല കൂടുതല്‍ സജീവമാവുമെന്നും കരുതേണ്ടിയിരിക്കുന്നു. ഈ മഴക്കാലത്തിന് 2023 സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയിലെ ലാഭം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്. വിശാല വിപണിയുമായി തുലനം ചെയ്യുമ്പോള്‍ ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ എഫ്എംസിജി മേഖല കുതിക്കുമെന്നു കരുതേണ്ടിയിരിക്കുന്നു.

സമീപകാലയളവില്‍ വിപണിയുടെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം ഒന്നാം പാദഫലങ്ങളായിരിക്കും. വളര്‍ച്ചയേക്കാള്‍ വിലകള്‍ക്ക് നിക്ഷേപകര്‍ പ്രാധാന്യം കല്‍പിക്കുന്നതിനാല്‍ ഒന്നാം പാദഫലങ്ങള്‍ക്കു മുമ്പുതന്നെ ഐടി ഓഹരികള്‍ ദുര്‍ബ്ബലമായിരിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്ന ഇടപാടുകളുടെ എണ്ണം കൂടുതലായതിനാലും കറന്‍സി ചലനങ്ങള്‍ അനുകൂലമായതിനാലും വരുമാന വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.

ശമ്പളത്തിലുണ്ടായ വര്‍ധനയും വിതരണ തടസങ്ങളും യാത്രാചെലവിലെ വര്‍ധനയും കാരണം ലാഭത്തില്‍ കുറവുണ്ടാകും. ഇവകൂടി കണക്കിലെടുത്തുകൊണ്ടുളള തിരുത്തലുകള്‍ ഐടി ഓഹരികളില്‍ ഉണ്ടായിട്ടുള്ളത് കാണാതിരുന്നുകൂട. ഐടി മേഖലകളില്‍ ഇനി ശക്തമായ തിരുത്ത് പ്രതീക്ഷിക്കുന്നില്ല. പ്രകടനം സമ്മിശ്രമായിരിക്കുമെങ്കിലും ഹ്രസ്വകാലത്തേക്ക് ഏറ്റവും സുരക്ഷിതം വന്‍കിട ഓഹരികള്‍ തന്നെയാണ്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗംമേധാവിയാണ് ലേഖകന്‍)

Content Highlights: Commodity prices fall, Fed Reserve decision crucial

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented