Photo: Gettyimages
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് നേരിട്ടതോടെ അദാനി ഗ്രൂപ്പിലെ പത്ത് കമ്പനികളുടെ മൊത്തം വിപണി മൂല്യം 100 ബില്യണ്‍ ഡോളറി(82,7565 കോടി രൂപ)ന് താഴെയായി. യുഎസ് ഓഹരി നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം 136 ബില്യണ്‍ ഡോളറാണ് വിപണിമൂല്യത്തില്‍ ഇടിവുണ്ടായത്.
അദാനി ടോട്ടല്‍ ഗ്യാസാണ് കൂടുതല്‍ ആഘാതം നേരിട്ടത്. വിപണിമൂല്യത്തില്‍ ജനുവരി 24നുശേഷം 76ശതമാനം ഇടിവുണ്ടായി. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികളുടെ വിപണിമൂല്യമാകട്ടെ യഥാക്രമം 69ശതമാനവും 68ശതമാനവും താഴ്ന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം മിക്കവാറും വ്യാപാര ദിനങ്ങളില്‍ ഓഹരിവിലയില്‍ ലോവര്‍ സര്‍ക്യൂട്ട് ഭേദിക്കല്‍ തുടര്‍ന്നു. വില്പന സമ്മര്‍ദം തുടര്‍ന്നതോടെ സര്‍ക്യൂട്ട് അഞ്ച് ശതമാനത്തില്‍നിന്ന് 20ശതമാനമായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പരിഷ്‌കരിക്കുകയുംചെയ്തു.
.png?$p=2c732d8&&q=0.8)
വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ അതിവേഗ നടപടികളുമായി അദാനിയും സംഘവും മുന്നോട്ടുപോകുന്നതിനിടെയാണ് ഓഹരി വിലയില്‍ ഇടിവ് തുടരുന്നത്. ചെലവുകള്‍ കുറച്ച് കടങ്ങള്‍ തീര്‍ക്കുന്നതിനാണ് മുന്‍ഗണന. വന്‍തോതില്‍ കടമെടുത്ത് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയെന്ന തന്ത്രത്തില്‍നിന്ന് കടബാധ്യതകള്‍ തിരിച്ചടയ്ക്കല്‍, പണയംവെച്ച ഓഹരികള്‍ വീണ്ടെടുക്കല്‍ തുടങ്ങിയതിലായി ഗ്രൂപ്പിന്റെ ശ്രദ്ധ.
Also Read
ഹിന്‍ഡന്‍ബര്‍ഗിനെ നിയമപരമായി നേരിടാന്‍ അമേരിക്കന്‍ നിയമ സ്ഥാപനമായ വാച്ചെല്‍, ലിപ്ടണ്‍, റോസണ്‍ ആന്‍ഡ് കാറ്റ്‌സ് എന്നിവയെ ചുമതലപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Combined equity market value of 10 Adani Group firms slips below $100 bn
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..