.
ഹിന്ദുസ്ഥാന്‍ സിങ്കിലെ അവശേഷിക്കുന്ന ഓഹരികളും വിറ്റൊഴിയാന്‍ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം ഉടനെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വേദാന്ത ലിമിറ്റഡിന് നിലവില്‍ 64.92ശതമാനം ഓഹരികളുള്ള കമ്പനിയില്‍ സര്‍ക്കാരിന് 29.5ശതമാനം വിഹിതമാണുള്ളത്. നിലവിലെ വിപണി വില പ്രകാരം സിങ്കില്‍ സര്‍ക്കാരിന് ശേഷിക്കുന്ന ഓഹരികളുടെ മൂല്യം 38,000 കോടി രൂപയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ഹിന്ദുസ്ഥാന്‍ സിങ്കിന്റെ കടബാധ്യത 2,844 കോടി രൂപയാണ്. മാതൃ കമ്പനിയായ വേദാന്തയ്ക്ക് 53,583 കോടിയും ബാധ്യതയുണ്ട്.
2021 നവംബറില്‍ കമ്പനിയുടെ മുഴുവന്‍ ഓഹരികളും വിറ്റൊഴിയാന്‍ സുപ്രീം കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഓഹരി വിറ്റൊഴിക്കലിന്റെ വലിപ്പവും വിലയും ഉടനെ തീരുമാനിച്ചേക്കും.
ഓഹരി വില്പന സംബന്ധച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഓഹരി വിലയില്‍ ഏഴുശതമാനം കുതിപ്പുണ്ടായി. 315 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..