സെന്‍സെക്‌സില്‍ 1000 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,300 കടന്നു


നിഫ്റ്റി ബാങ്ക്, ഐടി സൂചികകളാണ് നേട്ടത്തില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

opening

Photo:Gettyimages

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ അനിശ്ചിതത്വത്തിനൊടുവില്‍ വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 1,068 പോയന്റ് നേട്ടത്തില്‍ 58,303ലും നിഫ്റ്റി 295 പോയന്റ് ഉയര്‍ന്ന് 17,309ലുമാണ് വ്യാപാരം ആരംഭിച്ചത്.

അസംസ്‌കൃത എണ്ണവില കുറഞ്ഞതും ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സാഹചര്യവുമാണ് വിപണി നേട്ടമാക്കിയത്.

പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി വില 4 ശതമാനം ഉയര്‍ന്നു. എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, ടെക് മഹീന്ദ്ര, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഐടി സൂചികകളാണ് നേട്ടത്തില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

പ്രവര്‍ത്തനഫലം
എച്ച്ഡിഎഫ്‌സി ബാങ്ക്, അവന്യു സൂപ്പര്‍മാര്‍ക്കറ്റ്, ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസ്, അലോക് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

നിക്ഷേപിക്കാവുന്ന ഓഹരി:
വിപ്രോ
നിലവിലെ വില: 382 രൂപ
ലക്ഷ്യവില: 460 രൂപ
പ്രതീക്ഷിക്കുന്ന കാലയളവ്: ഒരു വര്‍ഷം.

Content Highlights: Bulls drive Sensex 1000 points, higher; Nifty50 above 17,300


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented