ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ 2017 നേട്ടത്തിന്റെ വര്‍ഷമാണ്. 27 ശതമാനത്തിലേറെ നേട്ടമാണ് സെന്‍സെക്‌സും നിഫ്റ്റിയും നിക്ഷേപകന് സമ്മാനിച്ചത്.

വിപണിയില്‍നിന്ന് നിക്ഷേപകര്‍ ലക്ഷങ്ങള്‍ കൊയ്തു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 42 ശതമാനത്തോളം ഉയര്‍ന്ന് 151 ലക്ഷം കോടിയായി വളര്‍ന്നു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 106.23 ലക്ഷം കോടിയായിരുന്നു ഈ കമ്പനികളുടെ വിപണി മൂല്യം.

കീശ നിറച്ച നിക്ഷേപകര്‍ ഏറെയുണ്ടെങ്കിലും അതിലേറെ കീശ കാലിയാക്കിയവരുമുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ 50 ശതമാനത്തിലേറെ ഓഹരി വില കൂപ്പുകുത്തിയ 25ലേറെ കമ്പനികളുമുണ്ട്.

മുംബൈ ആസ്ഥാനമായുള്ള 52 വീക്ക്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് 2017ല്‍ നിക്ഷേപകന് ഏറ്റവുംകൂടുതല്‍ പണം നഷ്ടപ്പെടുത്തിയത്. കമ്പനിയുടെ ഓഹരി വില 96 ശതമാനത്തിലേറെ താഴ്ന്നു.

bear sensexമുംബൈ ആസ്ഥാനമായുള്ള 52 വീക്ക്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് 2017ല്‍ നിക്ഷേപകന് ഏറ്റവുംകൂടുതല്‍ പണം നഷ്ടപ്പെടുത്തിയത്. കമ്പനിയുടെ ഓഹരി വില 96 ശതമാനത്തിലേറെ താഴ്ന്നു.

പിന്‍കോണ്‍ ലൈഫ് സ്റ്റൈല്‍, ടിവി വിഷന്‍ എന്നീ കമ്പനികള്‍ തൊട്ടുപിന്നിലുണ്ട്. ഇവയുടെ ഓഹരി വിലയിലെ നഷ്ടം 95 ശതമാനമാണ്. 

നഷ്ടമുണ്ടാക്കിയ പല കമ്പനികളുടെ പേരും കേള്‍ക്കാത്തതാണെന്ന് ചിന്തിച്ചേക്കാം. നില്‍ക്കൂ; വീഡിയോ കോണ്‍ ഇന്‍ഡസ്ട്രീസും റിലിഗെയര്‍ എന്റര്‍പ്രൈസസും കൂട്ടത്തിലുണ്ട്. 

ദേനാ ബാങ്കാണ് ആദ്യമായി വീഡിയോകോണിന് നല്‍കിയ കടം കിട്ടാക്കടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഓഹരി വില പടിപടിയായി താഴേയ്ക്കുപതിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30ന് 103.90 രൂപയുണ്ടായിരുന്ന വീഡിയോകോണിന്റെ ഓഹരി വില രണ്ടുദിവസം മുമ്പ് ഡിസംബര്‍ 28ലെത്തിയപ്പോള്‍ 18.85ആയി നിപതിച്ചു.

ഓഗസ്റ്റില്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 42.09 ശതമാനത്തിലേയ്ക്ക് താഴ്ന്നപ്പോള്‍ പടിപടിയായി 73 ശതമാനമാണ് റിലിഗെയര്‍ എന്റര്‍പ്രൈസസിന്റെ ഓഹരി വില ഇടിഞ്ഞത്. 

ശില്പി കേബിള്‍(നഷ്ടം 94ശതമാനം), ശ്രീ അധികാരി ബ്രദേഴ്‌സ് (നഷ്ടം 93 ശതമാനം), മീനാക്ഷി എന്റര്‍പ്രൈസസ്(നഷ്ടം 93 ശതമാനം) തുടങ്ങിയവയും കൂപ്പുകുത്തുന്നതില്‍ മത്സരിച്ചു.

സ്റ്റാംപീഡ് കേപ്, കോസിന്‍, ഹൈ ഗ്രൗണ്ട്, അലക്‌സാണ്ടര്‍ സ്റ്റാമ്പ്‌സ്, താര ജുവെല്‍സ്, എബിജി ഷിപ്പിയാര്‍ഡ്, വര്‍ധമാന്‍ ഇന്‍ഡസ്ട്രീസ്, ഡിഎസ് കുല്‍ക്കര്‍ണി തുടങ്ങിയ കമ്പനികളുടെ ഓഹരികളും നഷ്ടത്തില്‍ മുന്നില്‍നിന്നു. 2017ല്‍ 50 മുതല്‍ 65 ശതമാനംവരെയാണ് ഈ ഓഹരികളുണ്ടാക്കിയ നഷ്ടം. 

table