ബജറ്റിനു മുന്നോടിയായി മികച്ച പ്രകടനം: വിപണി ശ്രദ്ധയോടെ നീങ്ങും


വിനോദ് നായര്‍

രണ്ടു വര്‍ഷത്തെ ബജറ്റിലെ പിഴവുകളും മികവുകളും വിപണിയെ കാര്യങ്ങള്‍ പരിശോധിച്ചു നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. പിഴവുകള്‍ മനസിലാക്കി സര്‍ക്കാര്‍ തെറ്റുതിരുത്തല്‍ നടപടികളും സഹായ നടപടികളും പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയ്ക്കു വകനല്‍കുന്നുണ്ട്. നിഫ്റ്റി 50ല്‍ 2.1 ശതമാനവും നിഫ്റ്റി ഇടത്തരം ഓഹരികളില്‍ 5.3 ശതമാനവും നിഫ്റ്റി ചെറുകിട ഓഹരികളില്‍ 10.2 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Photo: Gettyimages

ഒരു മാസമായി വിപണി വളരെ ഉത്സാഹഭരിതമാണ്. അപകട സാധ്യതകള്‍ കുറഞ്ഞതോടെ ചെറുകിട, ഇടത്തരം ഓഹരികളില്‍ മികച്ച പ്രകടനമുണ്ടായി. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട പ്രതീക്ഷകളും 2020 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ അവലോകനത്തില്‍ ചൂണ്ടിക്കാട്ടിയ ലാഭ നേട്ടത്തിന്റെ സഞ്ചാരപഥവും ഇതിനു കാരണമായിട്ടുണ്ട്.

വളര്‍ച്ച കേന്ദ്രപ്രമേയമായി മുന്നില്‍ കാണുന്ന ബജറ്റിന്റെ കാര്യത്തില്‍ പൊതുവില്‍ വലിയ പ്രതീക്ഷകളാണുള്ളത്. വ്യവസായങ്ങള്‍ക്ക് അനുകൂല നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഉപഭോഗം വര്‍ധിപ്പിക്കുന്നതിന് പൊതുജനത്തിന് നികുതിയിളവും ഗ്രാമീണ വിപണികള്‍ക്ക് പ്രത്യേക പദ്ധതികളും ഉണ്ടാകുമെന്നാണ് കരുതുന്നത്. വാഹന, അടിസ്ഥാന സൗകര്യ, റിയല്‍ എസ്റ്റേറ്റ് ,ഹൗസിംഗ് മേഖലകള്‍ക്ക് പ്രത്യേകമായ ഇളവുകള്‍ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റനുസരിച്ച് 2020 സാമ്പത്തിക വര്‍ഷത്തെ ധനകമ്മി 3.3 ശതമാനമാണു കണക്കാക്കിയിരുന്നത്. എന്നാല്‍ മൊത്ത ആഭ്യന്തര ഉല്‍പാദന(GDP)വളര്‍ച്ചയിലുണ്ടായ കുറവും അനുവദിക്കപ്പെട്ട പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും കാരണം സ്ഥിതിയാകെ മാറിമറിഞ്ഞു. എന്നാല്‍ ഇവ വിപണിയില്‍ പ്രകടമായതിനാല്‍ യഥാര്‍ത്ഥ ധനകമ്മി 3.6 ശതമാനം മുതല്‍ 3.8 ശതമാനംവരെയായാലും മാറ്റമൊന്നും ഉണ്ടാകാനിടയില്ല.

2020 സാമ്പത്തിക വര്‍ഷത്തെ ചിലവുകളിലും പണവിതരണത്തിലും സര്‍ക്കാറിനുള്ള നിയന്ത്രണത്തെ ആശ്രയിച്ചിരിക്കും ഇതെല്ലാം. അസാധാരണ വര്‍ഷങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ധനപരമായ ഉത്തരവാദിത്തവും ബജറ്റ് കൈകാര്യവും (FRBM)എന്ന രക്ഷാസൂത്രം ഉയര്‍ത്തി സര്‍ക്കാര്‍ 0.5 ശതമാനം എന്ന പരിധിയില്‍ നില്‍ക്കാനാണിട.

അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 105 ലക്ഷം കോടി കഴിഞ്ഞ 6 വര്‍ഷം ചിലവഴിച്ചിട്ടുള്ള 52 ലക്ഷം കോടിയുടെ ഇരട്ടിയിലധികമാണ്. എന്നാല്‍ ദുര്‍ബ്ബലമായ ധനസ്ഥിതി ഈ ലക്ഷ്യം നേടുന്നതിന് വിഘാതമാണ്. സര്‍ക്കാരിന്റെ ആസൂത്രണവും കാര്യക്ഷമമായ സാമ്പത്തിക നീക്കവുമില്ലെങ്കില്‍ ഈ വന്‍പദ്ധതി അസാധ്യമാകും. ബജറ്റിനെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകള്‍ കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണ്.

രണ്ടു വര്‍ഷത്തെ ബജറ്റിലെ പിഴവുകളും മികവുകളും വിപണിയെ കാര്യങ്ങള്‍ പരിശോധിച്ചു നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. പിഴവുകള്‍ മനസിലാക്കി സര്‍ക്കാര്‍ തെറ്റുതിരുത്തല്‍ നടപടികളും സഹായ നടപടികളും പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയ്ക്കു വകനല്‍കുന്നുണ്ട്. നിഫ്റ്റി 50ല്‍ 2.1 ശതമാനവും നിഫ്റ്റി ഇടത്തരം ഓഹരികളില്‍ 5.3 ശതമാനവും നിഫ്റ്റി ചെറുകിട ഓഹരികളില്‍ 10.2 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബജറ്റിനു മുന്നോടിയായുള്ള മികച്ച പ്രകടനത്തിനുശേഷം വിപണി അല്‍പം ശ്രദ്ധയോടെ, നടപ്പു മൂന്നാം പാദത്തിലെ ഫലങ്ങളും (ബാങ്കിംഗ് രംഗത്തെ വര്‍ധിച്ച കിട്ടാക്കടങ്ങളുടെ കാര്യമുള്‍പ്പടെ)യഥാര്‍ത്ഥ ബജറ്റും വിലയിരുത്തിയേക്കും.

ഉപഭോക്തൃ വിലക്കയറ്റം കഴിഞ്ഞ മാസത്തെയപേക്ഷിച്ച് 6 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കായ 7.35 ശതമാനത്തിലെത്തിയിട്ടും ഓഹരി വിപണി പ്രധാന നേട്ടങ്ങളില്‍ പിടിച്ചുനില്‍ക്കുകയും പുതിയ തലത്തില്‍ വില്‍പന നടത്തുകയും ചെയ്തുവെന്നത് ആശ്വാസകരമാണ്. റിസര്‍വ് ബാങ്കിന്റെ ആശ്വാസപരിധിക്ക് എത്രയോ മുകളിലാണ് ഉപഭോക്തൃ വില സൂചിക (CPI) എന്നതിനാല്‍ ഉടനെ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ വേണ്ട. ചില പ്രത്യേക ഭക്ഷ്യ വസ്തുക്കള്‍ക്കും എണ്ണയ്ക്കും പെട്ടെന്നുണ്ടായ വില വര്‍ധനയാണ് പ്രധാനമായും വിലക്കയറ്റത്തിനു കാരണമെന്നു വിപണി കരുതുന്നു.

അടുത്ത രണ്ടോ മൂന്നോ മാസത്തിനിടെ വില കുറയുകയും ദീര്‍ഘകാല പ്രവണതകളെ ബാധിക്കാതെ പോവുകയും ചെയ്യുമെന്നാണ് മൊത്തവില സൂചികയിലെ (WPI) കുറഞ്ഞ ഉല്‍പാദന കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ 135 പോയന്റ് കുറച്ചിട്ടുണ്ട്. ഇതിന്റെ വലിയൊരു വിഭാഗം ബാങ്കിന്റെ വായ്പാ നിരക്കില്‍ പ്രതിഫലിക്കാനിരിക്കുന്നതേയുള്ളു. ബജറ്റിനു ശേഷം ഇതു സംഭവിക്കുന്നതോടെ സര്‍ക്കാര്‍ ധന സ്ഥിതിയില്‍ ദൃഢതകൈവരുമെന്ന് പ്രതീക്ഷിക്കാം.

മൂന്നാംപാദ ഫലങ്ങള്‍ക്കുള്ള തുടക്കം നല്ലതും പ്രതീക്ഷാനുസൃതവുമാണ്. മുന്‍വര്‍ഷത്തെയപേക്ഷിച്ച് നിഫ്റ്റി 50 സൂചിക നേട്ടത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ താഴ്ന്നഅടിസ്ഥാന നിരക്കും കോര്‍പറേറ്റ് നികുതിയില്‍ അനുവദിക്കപ്പെട്ട ഇളവും വ്യവസ്ഥകളിലെ അയവും കിട്ടാക്കടങ്ങളിലെ നടപടികളുംമൂലം ബാങ്കിംഗ് രംഗത്തുണ്ടായ വളര്‍ച്ചയും ആണിതിനു കാരണം.

സാധാരണ മഴ ലഭിക്കുന്നതോടെ ഉണ്ടാകുന്ന വിലക്കുറവും വര്‍ധിച്ച ഡിമാന്റുംമൂലം അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോഗ വസ്തുക്കളുടെ (FMCG) മേഖലയില്‍ കാര്യമായ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. എണ്ണ വിപണന കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും പര്യവേഷണ രംഗത്ത് തല്‍സ്ഥിതി തുടരുകയും ചെയ്യുമെന്നതിനാല്‍ എണ്ണ, വാതക മേഖലയില്‍ നല്ല രീതിയില്‍ സമ്മിശ്ര വളര്‍ച്ചാ നിരക്കാവും രേഖപ്പെടുത്തുക. ബാങ്കിംഗ് രംഗത്തും ആഗോള ആവശ്യത്തിന്റെ കാര്യത്തിലും ഉണ്ടാകുന്ന മാന്ദ്യം ഐടി മേഖലയെ സമമായി നിര്‍ത്തിയേക്കും.

എന്നാല്‍ വാഹന, ലോഹ, ടെലികോം മേഖലകളില്‍ പ്രതികൂലമോ സമമോആയ വളര്‍ച്ച ആയിരിക്കുമെങ്കിലും മുന്‍പാദത്തെയപേക്ഷിച്ച് നേരിയ പുരോഗതി ദൃശ്യമാവും. മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ 2020, 2021 സാമ്പത്തിക വര്‍ഷങ്ങളില്‍ വരുമാനനേട്ടം മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്നതു തന്നെയായിരിക്കും മൂന്നാം പാദഫലങ്ങള്‍.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ അടിസ്ഥാന ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented