Photo: Gettyimages
ഓഹരി വിഭജനവും ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ ബജാജ് ഫിന്‍സര്‍വിന്റെ ഓഹരി വിലയില്‍ 10ശതമാനം വര്‍ധനവുണ്ടായി.
ഒരു ഓഹരിക്ക് അഞ്ച് ഓഹരികള്‍ വീതം(1ഃ5)നല്‍കാനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇതോടെ അഞ്ചുരൂപ മുഖവിലയുള്ള ഓഹരികള്‍ ഒരു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും.
ഓഹരിയൊന്നിന് ഒരു ഓഹരിയെന്ന തോതില്‍ ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. ബോര്‍ഡ് തീരുമാനം പുറത്തുവന്നതോടെ ഓഹരി വില 10 ശതമാനം ഉയര്‍ന്ന് 14,637 നിലവാരത്തിലെത്തി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ അറ്റാദായത്തില്‍ കമ്പനി 57 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ 833 കോടിയില്‍നിന്ന് 1,309 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്.
Also Read
ബജാജ് ഗ്രൂപ്പിന് കഴിലുള്ള ധനകാര്യ സേവന ബിസിനസുകള്‍ നടത്തുന്ന കമ്പനിയാണ് ബജാജ് ഫിന്‍സര്‍വ്. ധനകാര്യം, ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജുമെന്റ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. ഹരിത ഊര്‍ജം ഉള്‍പ്പടെയുള്ള സംയുക്ത സംരഭങ്ങളിലും പങ്കാളിത്തമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..