ഐപിഒയുമായി ഇനിയും നിരവധി കമ്പനികൾ: വ്യവസ്ഥകൾ സെബി കർശനമാക്കുന്നു


Money Desk

പ്രാരംഭ ഓഹരി വില്പനയിലൂടെ പണസമാഹരണത്തിന് തയ്യാറെടുക്കുന്ന പുതുതലമുറ സാങ്കേതിക സ്ഥാപനങ്ങളെ (പോളിസി ബസാർ, പേ ടിഎം പോലുള്ള സ്റ്റാർട്ടപ്പ്) ലക്ഷ്യംവെച്ചാണ് സെബിയുടെ നിർദേശം.

Photo: Gettyimages

ഹരി വിപണി മികച്ച ഉയരംകുറിച്ച് കുതിക്കാൻ തുടങ്ങിയതോടെ വിപണിയിൽ ലിസ്റ്റ്‌ചെയ്യുന്ന കമ്പനികളുടെ എണ്ണത്തിലും റെക്കോഡിട്ടു. സ്റ്റാർട്ടപ്പുകൾ ഉൾപ്പടെ നിരവധി കമ്പനികളാണ് ഐപിഒക്ക് തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തിൽ വ്യവസ്ഥകൾ കർശനമാക്കുകയാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി).

ഐപിഒവഴി സമാഹരിക്കുന്ന പണം എപ്രകാരം ചെലവഴിക്കാം എന്നതുൾപ്പടെയുടെ വ്യവസ്ഥകളിലാണ് പുതിയ നിർദേശങ്ങളുള്ളത്. വിഷയത്തിൽ പൊതുജനങ്ങൾക്ക് നവംബർ 30വരെ അഭിപ്രായം അറിയിക്കാം. ഏറ്റെടുക്കലുകൾക്കും നിക്ഷേപത്തിനുമായി പരമാവധി 35ശതമാനം തുകയാണ് പുതുക്കിയ വ്യവസ്ഥപ്രകാരം ചെലവഴിക്കാൻ കഴിയുക. ലിസ്റ്റ്‌ചെയ്ത ഉടനെ ഓഹരി വിറ്റ് പിന്മാറുന്നതിൽനിന്ന് ആങ്കർ നിക്ഷേപകരെ തടയുന്നതിനും സെബി വ്യവസ്ഥമുന്നോട്ടുവെച്ചിട്ടുണ്ട്.

പ്രാരംഭ ഓഹരി വില്പനയിലൂടെ പണസമാഹരണത്തിന് തയ്യാറെടുക്കുന്ന പുതുതലമുറ സാങ്കേതിക സ്ഥാപനങ്ങളെ (പോളിസി ബസാർ, പേ ടിഎം പോലുള്ള സ്റ്റാർട്ടപ്പ്) ലക്ഷ്യംവെച്ചാണ് സെബിയുടെ നിർദേശം.

മറ്റ് നിർദേശങ്ങൾ:

* ഐപിഒ ഇഷ്യുവിന്റെ 35ശതമാനംവരെ തുക കോർപറേറ്റ് ആവശ്യങ്ങൾക്കും കമ്പനിയുടെ വളർച്ചക്കും പ്രയോജനപ്പെടുത്താം.

* പ്രൊമോട്ടർമാരെ വ്യക്തമാക്കാത്ത സ്ഥാപനങ്ങളുടെ ഐപിഒയിൽ, പ്രധാനപ്പെട്ട ഓഹരി ഉടമകളുടെ 50ശതമാനംവരെ ഓഹരികൾമാത്രമെ വിൽക്കാൻ അനുവദിക്കൂ. 20ശതമാനത്തിൽകൂടുതൽ ഓഹരികൾ കൈവശംവെച്ചിരിക്കുന്നവരെ പ്രധാന ഓഹരി ഉടമകളായി കണക്കാക്കും.

* അത്തരം ഓഹരി ഉടമകൾക്ക് ആറുമാസംവരെ ഓഹരി വിൽക്കാനാവില്ല. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ, മറ്റ് നിക്ഷേപകർ എന്നിവർ ഈ ഗണത്തിൽ ഉൾപ്പെടാം.

* ആങ്കർ നിക്ഷേപകരിൽ 50ശതമാനം പേരെങ്കിലും 90 ദിവസമെങ്കിലും നിക്ഷേപം നിലനിർത്തണം. നിലവിൽ 30 ദിവസമായിരുന്നു ഈ കാലാവധി.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented