അഹമ്മദാബാദിലുള്ള അദാനി ഗ്രൂപ്പ് ആസ്ഥാനം | Photo - AP
വായ്പകളുടെ കാലാവധിയെത്തുംമുമ്പ് പണയം വെച്ച മൂന്ന് കമ്പനികളുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് തിരിച്ചെടുത്തു. അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികള്‍ തിരിച്ചെടുക്കാന്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ 9,100 കോടി രൂപയാണ് തിരിച്ചടച്ചത്.
കമ്പനി കനത്ത കടബാധ്യതയിലാണെന്ന വിമര്‍ശനത്തെ ചെറുക്കാനും അതിലൂടെ സമീപകാലത്ത് ഓഹരി വിലയിലുണ്ടായ ചാഞ്ചാട്ടത്തെ ചെറുക്കാനുമാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.
അദാനി പോര്‍ട്‌സിന്റെ 16.8 കോടി(12ശതമാനം), അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.75 കോടി (മൂന്നു ശതമാനം), അദാനി ട്രാന്‍സ്മിഷന്റെ 1.17 കോടി(1.4ശതമാനം)ഓഹരികളാണ് തിരികെയെടുത്തത്. വായ്പയ്ക്ക് 2024 സെപ്റ്റംബര്‍വരെ കാലാവധിയുണ്ടായിരുന്നു.
ഇതിനു പുറമെ, അദാനി പവറിന്റെ 25ശതമാനവും അദാനി എന്റര്‍പ്രൈസസിന്റെ 22.6ശതമാനവും ഓഹരികള്‍ പണയത്തിലുണ്ട്. ഈ ഓഹരികളുടെ നിലവിലെ വിപണിമൂല്യം 30,100 കോടി രൂപയാണ്.
Also Read
ഷെയറുകള്‍ പണയംവെച്ച് ഓഹരി വിലയില്‍ കൃത്രിമം കാണിച്ചെന്ന് ഹിന്‍ഡെന്‍ബെര്‍ഗ് നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനുള്ള പരോക്ഷമായ മറപടികൂടിയായാണ് ഓഹരികളുടെ തിരിച്ചെടുക്കല്‍.
Content Highlights: Adani promoters prepay $1.1 billion to release pledged shares


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..