ഗൗതം അദാനി | Photo: PTI
മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളില്‍ സമ്മര്‍ദം തുടരുന്നു. വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. അദാനി പവറാകട്ടെ അഞ്ച് ശതമാനം നഷ്ടത്തിലുമാണ്.
രാവിലത്തെ വ്യാപാരത്തിനിടെ അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 3.5ശതമാനം ഇടിഞ്ഞ് 1,859 രൂപയിലെത്തി. അദാനി പോര്‍ട്‌സ്, അദാനി വില്‍മര്‍, എസിസി, അംബുജ സിമന്റ്, എന്‍ഡിടിവി എന്നീ ഓഹരികളും ഒരു ശതമാനം വീതം അഞ്ചുശതമാനംവരെ ഇടിവ് നേരിട്ടു.
വിപണിയില്‍ ഇടപാടിന് ലഭ്യമായ ഓഹരികളുടെ എണ്ണം കണക്കാക്കി അദാനി ഗ്രൂപ്പ് ഓഹരികളുടെ വെയ്‌റ്റേജില്‍ മാറ്റം വരുത്തുമെന്ന് ആഗോള സൂചികയായ എം.എസ്.സി.ഐ വ്യക്തമാക്കിയിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, എസിസി എന്നിവയുടെ സ്വതന്ത്ര ഓഹരികളുടെ(ഫ്രീ ഫ്‌ളോട്ടിങ്)നിലയില്‍ മാറ്റംവരുത്തുകയും ചെയ്തു.
ഇടപാട് നടക്കുന്ന ഓഹരികളുടെ എണ്ണം പരിശോധിച്ചുവരികയാണെന്നും എം.എസ്.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ബ്ലൂംബര്‍ഗിന്റെ ഡാറ്റ പ്രകാരം അദാനി വില്‍മര്‍, എന്‍ഡിടിവി എന്നിവ ഒഴികെയുള്ള ഓഹരികള്‍ സൂചികയുടെ ഭാഗമാണ്.
നിക്ഷേപകരില്‍ പലരും അദാനി കമ്പനികളുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ടെന്നും ഇതേതുടര്‍ന്നാണ് നടപടിയെന്നും എം.എസ്.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്. വിപണിയില്‍ സ്വതന്ത്ര ഇടപാടിന് ലഭ്യമായ ഓഹരികളുടെ അടിസ്ഥാനത്തിലാണ് ഫ്രീഫ്‌ളോട്ട് വിപണിമൂല്യം കണക്കാക്കുക. പ്രൊമോട്ടര്‍മാരുടെയും അവരുമായി ബന്ധപ്പെട്ട നിക്ഷേപകരുടെയും ഓഹരികള്‍ ഒഴിവാക്കിയായിരിക്കും ഇത് പരിശോധിക്കുക.
Content Highlights: Adani Green, Adani Transmission, Adani Total Gas hit 52-week lows
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..