സെന്‍സെക്‌സില്‍ 700 പോയന്റ് തകര്‍ച്ച: ഈ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാം


മിക്കവാറും സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു.

opening

Photo:AFP

മുംബൈ: ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥ രാജ്യത്തെ സൂചികകളെയും ബാധിച്ചു. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ 700 പോയന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,100 നിലവാരത്തിലുമാണ്.

ഉയരുന്ന ക്രൂഡ് ഓയില്‍ വിലയും വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലുമൊക്കെയാണ് വിപണിയെ ബാധിച്ചത്. സെന്‍സെക്‌സ് 1.19ശതമാനം നഷ്ടത്തില്‍ 57,498.60ലും നിഫ്റ്റി 1.20 ശതമാനം താഴന്ന് 17,107ലുമാണ്.



പവര്‍ഗ്രിഡ് കോര്‍പ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടൈറ്റാന്‍, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

Also Read
പാഠം 183

ഭവന വായ്പാ പലിശ 'സീറോ': ബദൽ നിക്ഷേപത്തിലൂടെ ...

മിക്കവാറും സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

പരിഗണിക്കാവുന്ന ഓഹരികള്‍:

മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്
വാങ്ങാവുന്ന വില: 310 രൂപ
ലക്ഷ്യവില: 400 രൂപ

317.25-319 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. ദീര്‍ഘാകല നിക്ഷേപത്തിന് ഓഹരി പരിഗണിക്കാം. ഇടക്കാലയളവില്‍ ഭാഗികമായി ലാഭമെടുക്കുകയുംചെയ്യാം. 52 ആഴ്ചയിലെ ഉയര്‍ന്ന വില 323.95 രൂപയും താഴ്ന്ന വില 163.95 രൂപയുമാണ്. നഷ്ടം പരിമിതപ്പെടുത്താന്‍ 260 രൂപ സ്റ്റോപ്പ് ലോസ് നല്‍കാം.

ടാറ്റ കെമിക്കല്‍സ്
വാങ്ങാവുന്ന വില: 1160 രൂപ
ലക്ഷ്യവില : 1290 രൂപ

1,160-1,173 നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. ഇടക്കാല-ദീര്‍ഘകലായളവില്‍ നിക്ഷേപത്തിന് ഓഹരി പരിഗണിക്കാം. 52 ആഴ്ചയിലെ ഉയര്‍ന്ന വില 1,194 രൂപയും താഴ്ന്ന വില 773.35 രൂപയുമാണ്. നഷ്ടം പരിമിതപ്പെടുത്താന്‍ 1,110 രൂപ സ്റ്റോപ്പ് ലോസ് നല്‍കാം.

(വിവിധ അനലിസ്റ്റുകളും ബ്രോക്കിങ് സ്ഥാപനങ്ങളും നിര്‍ദേശിച്ചിട്ടുള്ള ഓഹരികളില്‍നിന്ന് തിരഞ്ഞെടുത്തവയാണിവ. സ്വന്തമായി വിലയിരുത്തിയശേഷംമാത്രം നിക്ഷേപം നടത്തുക)

Content Highlights: 700 points fall in Sensex: These stocks can be considered for investment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented