ദീപാവലിയോടെ ‘സംവത് 2075’ എന്ന പുതുവർഷം തുടങ്ങുകയാണ്. സംവത് 2075-ലേക്ക് നിക്ഷേപത്തിനായി അഞ്ച് ഓഹരികൾ നിർദേശിക്കുകയാണ് ഇവിടെ. 
ഈ ഓഹരികളിൽ പലതിലും നിക്ഷേപത്തിനു അനുയോജ്യമായ വില നിലവാരം കൂടി ഉൾപ്പെടുത്തുന്നുണ്ട്. കഴിയുന്നതും ഈ നിലവാരത്തിനടുത്ത് വില എത്തുമ്പോൾ മാത്രം നിക്ഷേപം നടത്താൻ ശ്രദ്ധിക്കുക.

ബയോകോൺ (Biocon)
600-636 നിലവാരത്തിനുള്ളിൽ ഈ ഓഹരിയിൽ നിക്ഷേപം പരിഗണിക്കാം. 590 രൂപയിൽ താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ ഒഴിവാക്കുന്ന രീതിയിൽ സ്റ്റോപ് ലോസ് നൽകുക. പ്രതീക്ഷിക്കാവുന്ന ആദ്യ ടാർജറ്റ് 731 രൂപ നിലവാരം.

വിനതി ഓർഗാനിക്‌സ് (Vinati Organics)
ഇപ്പോൾ 1,490 രൂപ നിലവാരത്തിലുള്ള ഈ ഓഹരി 1,360-1,400 നിലവാരത്തിലേക്ക് തിരുത്തൽ ലഭിക്കുമ്പോൾ നിക്ഷേപത്തിനു പരിഗണിക്കാം. 1,285 രൂപ നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയുകയാണെങ്കിൽ ഒഴിവാക്കുന്ന രീതിയിൽ സ്റ്റോപ് ലോസ് നൽകുക. 1,917 ആണ് ആദ്യ ടാർജറ്റ് ആയി നൽകാവുന്നത്. 

റാഡികോ ഖെയ്ത്താൻ (Radico Khaitan)
ഇപ്പോൾ 398 രൂപ നിലവാരത്തിലുള്ള ഈ ഓഹരി 380 രൂപ നിലവാരത്തിനടുത്ത് നിക്ഷേപത്തിനു പരിഗണിക്കാം. 363 രൂപ നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കിൽ ഒഴിവാക്കുന്ന രീതിയിൽ സ്റ്റോപ് ലോസ് നൽകുക. പ്രതീക്ഷിക്കാവുന്ന ടാർജറ്റ് 445 രൂപ. 

ബാറ്റ ഇന്ത്യ (Bata India) 
ഇപ്പോൾ 1,000 രൂപയ്ക്കടുത്ത് ട്രേഡ് ചെയ്യുന്ന ഈ ഓഹരി 945 രൂപ നിലവാരത്തിൽ നിക്ഷേപത്തിന് പരിഗണിക്കാം. 856 രൂപയ്ക്കു താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ ഒഴിവാക്കുന്ന രീതിയിൽ സ്റ്റോപ് ലോസ് നൽകാം. പ്രതീക്ഷിക്കാവുന്ന ആദ്യ ടാർജറ്റ് 1,102 രൂപ നിലവാരം. 

ഹാവെൽസ്  (Havells)
622 രൂപയ്ക്കടുത്ത് നിക്ഷേപത്തിനു പരിഗണിക്കാവുന്ന ഈ ഓഹരി 581 രൂപയ്ക്കു താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ ഒഴിവാക്കുന്ന രീതിയിൽ സ്റ്റോപ് ലോസ് നൽകുക. പ്രതീക്ഷിക്കാവുന്ന ആദ്യ ടാർജറ്റ് 689 രൂപ. 

ഇവിടെ നിർദേശിച്ച ഓഹരികളിൽ സ്റ്റോപ് ലോസ് കർശനമായി പാലിക്കേണ്ടതാണ്. ഓഹരികൾക്ക് ഇവിടെ നൽകിയിരിക്കുന്നത് ഹ്രസ്വകാല ടാർജറ്റ് ആണ്. ദീർഘകാല നിക്ഷേപകർക്ക് ഈ ഓഹരികൾ തുടർന്നും ഹോൾഡ് ചെയ്യാവുന്നതാണ്. 

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഓഹരി നിക്ഷേപംനഷ്ടസാധ്യതകൾക്ക് വിധേയം