ഒരു വര്‍ഷത്തിനിടെ 350% നേട്ടം: അദാനി പവറിന്റെ കുതിപ്പിനു പിന്നിലെ കാരണമറിയാം


Money Desk

ഡിസംബര്‍ മുതല്‍ ബംഗ്ലാദേശിന് വൈദ്യുതി നല്‍കുമെന്ന ഗൗതം അദാനിയുടെ ട്വീറ്റിന് പിന്നാലെയാണ് കുതിപ്പിന് വേഗംകൂടിയത്.

explainer

Photo: Adanipower.com

നിക്ഷേപകര്‍ക്ക് വന്‍നേട്ടമുണ്ടാക്കിക്കൊടുത്ത ഓഹരികളുടെ ഗണത്തില്‍ മുന്നിലാണ് അദാനി പവര്‍. ഒരുവര്‍ഷമായി ഓഹരിയുടെ വില കുതിപ്പിലാണ്.

കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി ഓഹരി വില 390 രൂപയില്‍നിന്ന് 415 രൂപയിലെത്തി. രണ്ടുദിവസത്തിനിടെ 6.50ശതമാനത്തിന്റെ നേട്ടം.

ഡിസംബര്‍ മുതല്‍ ബംഗ്ലാദേശിന് വൈദ്യുതി നല്‍കുമെന്ന ഗൗതം അദാനിയുടെ ട്വീറ്റിന് പിന്നാലെയാണ് കുതിപ്പിന് വേഗംകൂടിയത്. സെപ്റ്റംബര്‍ അഞ്ചിനാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ബംഗ്ലാദേശിലേയ്ക്ക് വൈദ്യുതി വിതരണം ആരംഭിക്കുമെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രഖ്യാപനം നടത്തിയത്.

വരാനിരിക്കുന്ന പാദങ്ങളില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിടുമെന്ന പ്രതീക്ഷയും ഓഹരി വില ഉയര്‍ത്തി. വൈദ്യുതി വിതരണ മേഖലയിലെ ഡിമാന്‍ഡ്-സപ്ലൈ പരിമിതി അദാനി പവറിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

ഒരുവര്‍ഷത്തിനിടെ ഓഹരി വിലയിലുണ്ടായ വര്‍ധന 350ശതമാനമാണ്. ഈ കാലയളവില്‍ 93 രൂപയില്‍നിന്ന് 415 നിലവാരത്തിലേയ്ക്കാണ് വില കുതിച്ചത്. ഈവര്‍ഷംമാത്രം 300ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിക്കാന്‍ ഓഹരിക്കായി. ജനുവരിയില്‍ 102 രൂപയായിരുന്നു ഓഹരിയൊന്നിന്റെ വില.

മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. കഴിഞ്ഞകാല പ്രകടനം ഭാവിയില്‍ ആവര്‍ത്തിച്ചുകൊള്ളണമെന്നില്ല. സ്വന്തമായി വിലയിരുത്തിയശേഷംമാത്രം നിക്ഷേപകാര്യത്തില്‍ തീരുമാനമെടുക്കുക.

Content Highlights: 350% gain in one year: The reason behind Adani Power's surge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented