നേട്ടം രണ്ടു ലക്ഷം കോടി: വിപണിയിലെ മുന്നറ്റത്തിന്റെ കാരണങ്ങള്‍


Money Desk

സെന്‍സെക്‌സില്‍ 800 പോയന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 18,000 കടന്നു. ഓട്ടോ, ഫാര്‍മ, ഐടി ഓഹരികള്‍ നേട്ടത്തില്‍.

Analysis

Mathrubhumi creative

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിനെ ആര്‍ക്കാണ് പേടി? സെന്‍സെക്‌സിനും നിഫ്റ്റിക്കും ഒട്ടം ഭയമില്ലെന്ന് തെളിയിച്ചുകൊണ്ടാണ് തിങ്കളാഴ്ചയിലെ മുന്നേറ്റം. സെന്‍സെക്‌സ് 60,000 പിന്നിട്ടു. സെപ്റ്റംബര്‍ 14നുശേഷം ഇതാദ്യമായി നിഫ്റ്റി 18000 തിരിച്ചുപിടച്ചു.

വിപണിയിലെ ഈ കുതിപ്പില്‍ നിക്ഷേപകരുടെ കീശയില്‍ അധികമായി വീണത് രണ്ടു ലക്ഷം കോടി രൂപയാണ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 279.14 ലക്ഷം കോടിയായി ഉയര്‍ന്നു. ചില ആശങ്കകള്‍ക്കിടെയാണ് ഈ കുതിപ്പെന്നകാര്യം വിസ്മരിക്കാനാവില്ല. യുഎസ് ഫെഡ് റിസര്‍വിന്റെ പണനയ യോഗവും ആര്‍ബിഐ സമിതിയുടെ അസാധാരണ മീറ്റിങ്ങും ഈയാഴ്ചയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ കുതിപ്പ് നാളത്തെ വീഴ്ചയാകാം. ഉയര്‍ന്ന ചാഞ്ചാട്ടം ഈയാഴ്ച പ്രതീക്ഷിക്കാമെന്ന് ചുരുക്കം.കുതിപ്പിന് പിന്നിലെ കാരണങ്ങള്‍:

ഫെഡ് നിരക്ക്
പ്രതീക്ഷയ്ക്ക് അനുസൃതമായിട്ടായിരുന്നു യുഎസിലെ വേതന വര്‍ധന. പലിശ വര്‍ധനയില്‍നിന്ന് ഘട്ടംഘട്ടമായി പിന്മാറിയേക്കാമെന്ന സൂചനയാണിതെന്നാണ് വിലയിരുത്തല്‍. എങ്കിലും ഈയാഴ്ചത്തെ യോഗത്തില്‍ മുക്കാല്‍ ശതമാനംകൂടി നിരക്ക് കൂട്ടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎസ് സമ്പദ്ഘടനയുടെ ശക്തിയാണ് തിങ്കളാഴ്ച വിപണിയില്‍ പ്രതിഫലിച്ചത്. മാന്ദ്യസാധ്യത അകലുകയാണോ? പണപ്പെരുപ്പം കുറയുന്നതിന്റെ സൂചന, മിതത്വം പാലിക്കാന്‍ ഫെഡിനെ പ്രേരിപ്പിച്ചേക്കാമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

Also Read
പാഠം 185

മാന്ദ്യഭീതിയിൽനിന്ന് ഇരട്ടയക്കനേട്ടം: യു ...

ആഗോള സൂചനകള്‍
മാന്ദ്യ സാധ്യതകള്‍ ഒരടി പിന്നോട്ടു നീങ്ങിയതോടെ നാസ്ദാക്കിലെ രക്തച്ചൊരിച്ചില്‍ നിയന്ത്രണാധീനമായിട്ടുണ്ട്. എസ്ആന്‍ഡ് പി 500 സൂചിക 2.5ശതമാനം നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ജപ്പാന്റെ നിക്കി 1.60ശതമാനവും ചൈനയുടെ ഹാങ് സെങ് 0.90ശതമാനവും കൊറിയയുടെ കോസ്പി ഒരു ശതമാനവും നേട്ടത്തിലാണ്.

വിദേശ നിക്ഷേപകര്‍
രണ്ടുമാസമായി ഇന്ത്യന്‍ വിപണിയില്‍ അറ്റവില്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിക്കുന്നതിന്റെ വേഗംകുറച്ചിട്ടുണ്ട്. രണ്ടുദിവസമായി അറ്റവാങ്ങലുകാരായി മാറി അവര്‍.

ഡോളറിന്റെ നീക്കം
രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റൊഴിയാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് ഡോളര്‍ സൂചികയുടെ മൂന്നേറ്റമായിരുന്നു. അഞ്ചു ദിവസത്തിനിടെ സൂചിക ഒരുശതമാനം താഴ്ന്ന് 110 നിലവാരത്തിലെത്തിയത് വിപണിക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. രൂപ സ്ഥിരതയാര്‍ജിക്കാനും വിദേശ നിക്ഷേപകരെ രാജ്യത്തെ വിപണിയിലേയ്ക്ക് ആകര്‍ഷിക്കാനും ഡോളറിന്റെ തളര്‍ച്ച ഉപകരിക്കും.

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group

ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്‌

Content Highlights: 2 Lakh Crore Profit: Reasons for market surge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented