കൊറോണ ഭീതിയില്‍ സെന്‍സെക്‌സിന് നാലുദിവസംകൊണ്ട് നഷ്ടമായത് 1,400 പോയന്റ്. നിക്ഷേപകര്‍ക്ക് നഷ്ടമായതാകട്ടെ അഞ്ചുലക്ഷം കോടി രൂപയും.
കനത്ത വില്പന സമ്മര്‍ദ്ദമാണ് വിപണിയെ ബാധിച്ചത്. ബുധനാഴ്ച സെന്‍സെക്‌സിന് നഷ്ടമായത് 400 പോയന്റാണ്.
ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണംകുറയുകയാണെങ്കിലും മറ്റുരാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതാണ് ആഗോള വിപണിയെ തളര്‍ത്തിയത്. വാള്‍സ്ട്രീറ്റില്‍ തുടങ്ങിയ കനത്ത വില്പനസമ്മര്‍ദം ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചു.
സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേയ്ക്കും യുഎസ് സര്‍ക്കാര്‍ ബോണ്ടുകളിലേയ്ക്കും നിക്ഷേപകര്‍ തിരഞ്ഞതും ഓഹരി വിപണിക്ക് തിരിച്ചടിയായി.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്തെ ഓഹരി വിപണിയില്‍ വില്‍പ്പനക്കാരായി.
ഫെബ്രുവരി 25നുമാത്രം 2,315.07 കോടിയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുന്ന ജിഡിപി ഡാറ്റയും വിപണിയില്‍ പ്രതിഫലിച്ചേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..