മുംബൈ: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തു.

ഇഷ്യു വിലയായ 190ല്‍ നാലുശതമാനം കിഴിവ് നല്‍കി 183 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്.

രാവിലെ 11.08നുള്ള വിവരപ്രകാരം 12.50 രൂപ താഴ്ന്ന് 177.50 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. ലിസ്റ്റ് ചെയ്ത വിലയില്‍നിന്ന് 6.50ശതമാനത്തോളമാണ് ഓഹരി വില താഴ്ന്നത്. 

എന്‍എസ്ഇയില്‍നിന്നുള്ള വിവര പ്രകാരം ഐപിഒയ്ക്ക് 1.3 ഇരട്ടി അപേക്ഷകരാണ് ഉണ്ടായിരുന്നത്.