പ്രശസ്തങ്ങളായ നിരവധി തീം പാര്‍ക്കുകളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ലൈംഗികതയ്ക്ക് വേണ്ടി ഒരു തീം പാര്‍ക്ക് എന്ന ആശയത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. എങ്കില്‍ ഇതാ ബ്രസീലില്‍ അങ്ങനെയൊരു പാര്‍ക്ക് വരുന്നു. ലൈംഗികതയിഷ്ടപ്പെടുന്നവര്‍ക്കായി ഒരു സെക്‌സ് തീം പാര്‍ക്ക്. 2018 ല്‍ സെക്‌സ് തീം പാര്‍ക്ക് പ്രവര്‍ത്തനസജ്ജമാക്കാനാണ് സംരഭകര്‍ ലക്ഷ്യമിടുന്നത്.

'എറോട്ടിക്ക ലാന്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ പാര്‍ക്കിനെ 'എറോട്ടിക് ഡിസ്‌നിലാന്റ്' എന്നാണ് അവരുടെ തന്നെ വെബ്‌സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സാവോപോളോയ്ക്കടുത്തുള്ള പിറാസിക്കാബയിലാണ് ഏകദേശം 532 കോടിരൂപ ചെലവിട്ട് ഈ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. 

Erotica Landമറ്റ് അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലുള്ളത് പോലെ വാട്ടര്‍ സ്ലൈഡ്. ജൈന്റ് വീല്‍ പോലുള്ള സംവിധാനങ്ങളെല്ലാം എറോട്ടിക്ക ലാന്റിലുണ്ടാകും. വിനോദങ്ങള്‍ക്കെല്ലാം ലൈംഗികതയടെ മേമ്പൊടിയുണ്ടാകുമെന്ന് മാത്രം. അതുകൊണ്ടു തന്നെ 18  വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇവിടേക്ക് പ്രവേശനം. 6500രൂപയ്ക്ക് മുകളില്‍ ഉണ്ടാകും ഇവിടേയ്ക്കുള്ള പ്രവേശന ഫീസ്. 

സുരക്ഷിതമായ ലൈംഗികത പ്രോത്സാഹിപ്പിക്കാന്‍ ലൈംഗിക വിദ്യാഭ്യാസവും എറോട്ടിക്ക ലാന്റ് ഉദ്ദേശിക്കുന്നുണ്ട്.  ഒപ്പം ലൈംഗികതയുടെ ചരിത്രം ഉള്‍പ്പെടുത്തി ഒരു മ്യൂസിയവും ഇവിടെയുണ്ടാകും. ന്യുഡിസ്റ്റ്‌ പൂള്‍, ഏറോട്ടിക്ക് മ്യൂസിയം, എറോട്ടിക് ആര്‍ട്‌സ് എന്നിവ പാര്‍ക്കിന്റെ പ്രത്യേകതകളാണ്. 

അതേസമയം പാര്‍ക്കിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ചിത്രങ്ങള്‍: സോഫ്റ്റ്‌ലവ് ഡോട്ട് കോം