വെറും 36-ാമത്തെ വയസ്സില്‍ സച്ചിന് ബന്‍സാല്‍ എന്ന സംരംഭകന്റെ കൈകളിലെത്തുന്നത് ഏതാണ്ട് 6700 കോടി രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ഫ്ളിപ്കാര്‍ട്ടിനെ അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്വന്തമാക്കുമ്പോള്‍ സ്ഥാപകനായ സച്ചിന് ബന്‍സാല്‍ പടിയിറങ്ങുകയാണ്. തന്റെ കൈവശം അവശേഷിക്കുന്ന 5.50 ശതമാനം ഓഹരികള്‍ ഏതാണ്ട് 100 കോടി ഡോളറിന് (ഏതാണ്ട് 6700 കോടി രൂപ) വാള്‍മാര്‍ട്ടിന് വിറ്റഴിച്ചാണ് ഫ്ളിപ്കാര്‍ട്ട് എക്സിക്യൂട്ടീവ് ചെയര്മാന് സച്ചിന് ബന്‍സാല്‍ പടിയിറങ്ങുന്നത്.
കുറച്ചുനാള്‍ വിശ്രമമെടുത്ത ശേഷം മറ്റൊരു സ്റ്റാര്‍ട്ട്അപ്പ് സംരംഭവുമായി അദ്ദേഹം വീണ്ടുമെത്തുമെന്നാണ് സൂചന. ഇടപാട് പരസ്യമായ ശേഷം അദ്ദേഹം കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഗെയിമിങ് രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് മനസ്സിലാക്കുമെന്നും തന്റെ കോഡിങ് കഴിവുകള്‍ പൊടിതട്ടിയെടുക്കുമെന്നുമാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. തിരക്കുകള്‍മൂലം ചെയ്തുതീര്‍ക്കാനാകാത്ത വ്യക്തിഗത പദ്ധതികള്‍ക്കാണ് തത്ക്കാലം മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറയുന്നു.
വാള്‍മാര്‍ട്ടുമായുള്ള ഇടപാടില്‍ അദ്ദേഹം തൃപ്തനല്ലെന്നാണ് സൂചന. ഇടപാട് സംബന്ധിച്ച പ്രഖ്യാപനത്തില്‍ സച്ചിന്റെ പേരോ അഭിപ്രായങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
2016 രണ്ടാം പകുതിയിലാണ് ഫ്ളിപ്കാര്‍ട്ടിന്റെ ഉടമകള്‍ വാള്‍മാര്‍ട്ടുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. അന്നുമുതല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു സച്ചിന്. വാള്‍മാര്‍ട്ട് ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കിയാലും തന്റെ ഓഹരി നിലനിര്‍ത്തുമെന്നായിരുന്നു അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നത്. എന്നാല്‍, മറ്റു നിക്ഷേപകര്‍ക്കൊപ്പം അദ്ദേഹവും മുഴുവന്‍ ഓഹരികളും വിറ്റൊഴിയുകയാണ്. അതേസമയം, സഹ-സ്ഥാപകനായ ബിന്നി ബന്‍സാല്‍ ഓഹരികള്‍ നിലനിര്‍ത്തുകയാണ്. അദ്ദേഹം ഗ്രൂപ്പ് സി.ഇ.ഒ. സ്ഥാനത്തിനുപുറമെ, എക്സിക്യൂട്ടീവ് ചെയര്മാന് പദവി ഏറ്റെടുക്കും.
ആമസോണിന്റെ ബെംഗളൂരു സെന്ററില്‍ എന്‍ജിനീയര്‍മാരായിരുന്ന സച്ചിന് ബന്‍സാലും ബിന്നി ബന്‍സാലും (ഇരുവരും ബന്ധുക്കളല്ല) ചേര്‍ന്ന് 2007-ല്‍ ചെറിയ നിലയില്‍ തുടങ്ങിയ സംരംഭമാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായി വളര്‍ന്നത്. വെറും 25 വയസ്സ് മാത്രമുള്ളപ്പോഴാണ് ഡല്‍ഹി ഐ.ഐ.ടി.യിലെ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും ചേര്‍ന്ന് പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരവുമായി ഫ്ളിപ്കാര്‍ട്ട് തുടങ്ങിയത്