ഠിക്കുമ്പോൾ മുതൽ അനീഷ് കുമാറിന്‌ സ്വന്തമായി ഒരു സോഫ്‌റ്റ്‌വേർ ഉണ്ടാക്കണമെന്ന സ്വപ്നമായിരുന്നു മനസ്സിൽ. സ്വപ്നം ഒരു ദിവസം യാഥാർത്ഥ്യമാക്കുമെന്ന ഉറച്ച വിശ്വാസത്തോടെ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് പഠനം പൂർത്തിയാക്കി സോഫ്‌റ്റ്്വേർ എൻജിനീയറായി ഇന്ത്യയിൽ പല സ്ഥലങ്ങളിലായി ജോലി ചെയ്തു. പിന്നീട് പാരീസിലേക്ക്.

aneeshപാരീസിൽ കുറച്ചുനാൾ തുടർന്ന് സമ്പാദ്യവുമായി 2017-ൽ നാട്ടിൽ തിരിച്ചെത്തി. നല്ലൊരു ജോലി രാജിവച്ചാണ് തിരിച്ചുവരുന്നതെങ്കിലും പണ്ടേ മനസ്സിൽ കയറിക്കൂടിയ സ്വപ്‌നം യാഥാർഥ്യമാകുന്നതിലെ സന്തോഷമായിരുന്നു അനീഷ് കുമാറിന്. അങ്ങനെ ഈ തിരുവനന്തപുരം സ്വദേശി ‘സുഗ്‌ ടാക്സി’ (SugTaxi) എന്ന പേരിൽ സ്വന്തമായി ഒരു ഓൺലൈൻ ടാക്‌സി ആപ്പ് തന്നെ വികസിപ്പിച്ചിരിക്കുകയാണ്. 

ഊബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്‌സി പോലെയാണ് സുഗ്‌ ടാക്സിയുടെ പ്രവർത്തനം. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ആപ്പ് ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ 200 ടാക്സികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹാച്ച് ബാക്ക്, സെഡാൻ, എസ്.യു.വി. എന്നിങ്ങനെ മൂന്നുതരം വാഹനങ്ങളാണ് ആപ്പ് വഴി ലഭിക്കുക. ഉപഭോക്താവ് നിൽക്കുന്ന സ്ഥലത്ത് വാഹനം ലഭ്യമാണോ, എത്ര രൂപ, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളെല്ലാം വാഹനം ബുക്ക് ചെയ്യുന്നതിനു മുൻപ് സ്‌ക്രീനിൽ ലഭ്യമാകും.

സ്വന്തമായി ഒരു സോഫ്‌റ്റ്‌വേർ നിർമിക്കാനാവശ്യമായ മൂലധനം ഇല്ലാത്തതിനാൽ ഏഴു വർഷം വിദേശത്ത് ജോലി ചെയ്തു. കേരളത്തിലെത്തി മൂന്നു മാസത്തിനുള്ളിലാണ് ഈ ആപ്പ് ലഭ്യമാക്കിയതെന്ന് എസ്.എസ്. അനീഷ് കുമാർ പറഞ്ഞു. മറ്റ് ടാക്‌സി ആപ്പുകളിൽ സർജ് റേറ്റ് (തിരക്കുള്ള സമയങ്ങളിൽ കൂടുതൽ നിരക്ക്) ഈടാക്കുമ്പോൾ സുഗ്‌ ടാക്‌സിയിൽ അത് ഈടാക്കുന്നില്ല. എപ്പോഴും നിശ്ചിത റേറ്റാണ്. കൂടാതെ പണം ഓൺലൈനായോ നേരിട്ടോ നൽകാം. ഇതിനു പുറമേ ടാക്‌സി ഉപയോഗത്തിനു ശേഷം പണം നൽകാൻ സുഗ്‌ വാലറ്റും ലഭ്യമാക്കിയിട്ടുണ്ട്.  

ആയിരത്തിനു മുകളിൽ ഉപഭോക്താക്കൾ നിലവിൽ ടാക്‌സി സേവനം ഉപയോഗിക്കുന്നുണ്ട്. പുതിയ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തുവരികയാണ്.  പരിഷ്‌കരണങ്ങളുടെ ഭാഗമായി റഫറൻസ് ബോണസ് അടുത്തിടെ അവതരിപ്പിച്ചു. വേറൊരാൾക്ക് സേവനം വാട്‌സാപ്പ്, എസ്.എം.എസ്. തുടങ്ങിയവ വഴി റഫർ ചെയ്യാവുന്നതാണ്. റഫർ കോഡ് ഉപയോഗിച്ച് മറ്റൊരു ഉപഭോക്താവ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുമ്പോൾ 20 രൂപയുടെ റഫറൻസ് ബോണസ് സുഗ്‌ വാലറ്റിൽ ലഭിക്കും.

തിരുവനന്തപുരത്തെ വികസന പ്രവർത്തനങ്ങൾക്ക് ശേഷം മറ്റ് ജില്ലകളിലേക്കും സേവനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ആൻഡ്രോയ്‌ഡിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന്‌ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

reshmaccbhaskaran@gmail.com