ന്യൂഡൽഹി: ഒരു സാമ്പത്തിക വര്‍ഷം ബാങ്കില്‍ നിന്ന് ഒരു കോടിക്ക് മുകളില്‍ പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം നികുതി നല്‍കണം. അതേ സമയം കോർപറേറ്റ് നികുതി സ്ലാബിലും മാറ്റം വരുത്തി
ഇനി മുതൽ 400 കോടിവരെ വിറ്റുവരവുള്ള കമ്പനികള്‍ 25 ശതമാനം കോർപറേറ്റ് നികുതി നല്‍കിയാൽ മതി. നേരത്തെ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളായിരുന്നു 25% നികുതി ഒടുക്കേണ്ടിയിരുന്നത്.
ഭവനവായ്പ എടുക്കുന്നവര്‍ക്ക് നിലവില്‍ രണ്ടര ലക്ഷം വരെ വായ്പ ഇളവ് ലഭിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് ഒന്നര ലക്ഷം കൂടി ആദായനികുതി ഇളവ് ലഭിക്കും.
അതോടെ ആകെ ഇളവ് മൂന്നരലക്ഷം രൂപയാകും. 2020 മാര്‍ച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്കാണ് 1.5 ലക്ഷം രൂപ നികുതി കിഴിവ് ലഭിക്കുക.
content highlights: Union budget 2019, Nirmala Sitaraman on corporate tax