ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ നേട്ടങ്ങള്‍ വാണിജ്യവത്കരിക്കാന്‍ കമ്പനി രൂപവത്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ഇന്ത്യക്ക് ഉണ്ടാക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ പരിചയപ്പെടുത്താനും വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും നിക്ഷേപം സ്വരൂപിക്കുന്നതിനും നികുതി ഘടന അറിയാനും പ്രത്യേക ടെലിവിഷന്‍ പരിപാടി ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. നാഷണല്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയര്‍ത്താന്‍ 400 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളില്‍ വ്യക്തിഗത നിക്ഷേപകരുടെ നിക്ഷേപപരിധി 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കും. തൊഴില്‍നിയമങ്ങള്‍ പൊളിച്ചെഴുതും. തൊഴില്‍നിയമങ്ങള്‍ നാല് കോഡുകള്‍ക്ക് കീഴിലാക്കും. തൊഴില്‍ നിര്‍വചനങ്ങള്‍ ഏകീകരിക്കും
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കും. ഭാരത് നെറ്റ് എന്ന പേരില്‍ എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. ഗ്രാാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും.
content highlights: Union budget 2019