ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ജനസംഖ്യാക്കെടുപ്പിനായി 3,726 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. 2021 ല്‍ നടക്കാനിരിക്കുന്ന ജനസംഖ്യാകണക്കെടുപ്പിനാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്.
അഞ്ച് കൊല്ലത്തെ കാലാവധിയുള്ള പുതിയ ആഴക്കടല്‍ പദ്ധതിയ്ക്കായി 4000 കോടി രൂപ അനുവദിക്കുമെന്നും കരാര്‍ വ്യവഹാരങ്ങളില്‍ കാലതാമസം കൂടാതെ തീര്‍പ്പുണ്ടാക്കാന്‍ പുതിയ അനുരഞ്ജനസംവിധാനം സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
കൂടാതെ, നാഷണല്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കമ്മിഷന്‍ ബില്‍ അവതരിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായും ധനമന്ത്രി അറിയിച്ചു.
Content Highlights: Rs 3,726 crore allocated for forthcoming Census Union Budget 2021