സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാന്‍ യൂണിയൻ ബജറ്റിനു കഴിയുമെന്ന വിപണിയുടെ പ്രതീക്ഷ അസ്ഥാനത്തായി. കെട്ടിപ്പൊക്കിയ അതിരുകടന്ന പ്രതീക്ഷകളാണ് ബജറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ രൂക്ഷമാകാന്‍ കാരണം.

എന്നാല്‍ ഈ ആകസ്മിക പ്രത്യാഘാതം വിപണിയുടെ ധനനിര്‍മ്മിതിയെ ബാധിക്കാനിടയില്ല. കാരണം 2019 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സര്‍ക്കാര്‍ നടത്തിയ തെറ്റുതിരുത്തല്‍, സഹായ നടപടികളുടെ ഫലമായി സാമ്പത്തിക വികസനത്തിനും വിപണിയുടെ പുരോഗതിക്കും ആവശ്യമായ ഘടകങ്ങള്‍ ഇപ്പോള്‍തന്നെ സന്നിഹിതമാണ്.

അടിസ്ഥാന ഘടനയ്ക്ക് കേടൊന്നും പറ്റിയിട്ടില്ല. ആയാസകരമായ ആസ്തികളിലെ വീഴ്ചയുടെ പിന്തുണയോടെ വിപണി ധനസ്ഥിതിയിലെ പുരോഗതിക്കായി കാത്തിരിക്കുകയാണ്. ആഗോള സാമ്പത്തിക വിപണി മെച്ചപ്പെടുകയാണ്. 2019 സാമ്പത്തിക വര്‍ഷം മുതല്‍ 2021 സാമ്പത്തിക വര്‍ഷം വരെ വരുമാന നേട്ടത്തില്‍ 15 ശതമാനം വളര്‍ച്ച എന്ന വിലയിരുത്തലില്‍ ഈ ബജറ്റ് മാറ്റം വരുത്തുകയില്ല. 10 ശതമാനം നേട്ടത്തോടെ നിഫ്റ്റി 50 ല്‍ 12,700 എന്ന ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഈ കാലയളവില്‍ ചെറുകിട,ഇടത്തരം ഓഹരികള്‍ മികച്ച പ്രദര്‍ശനം കാഴ്ച വെക്കുകയും ചെയ്യും.

ബജറ്റിന്റെ ഗുണവശങ്ങള്‍ :

 1. ബിസിനസില്‍ ഇടപെടാതെ ഭരണത്തില്‍ ശ്രദ്ധിക്കാനുള്ള സര്‍ക്കാരിന്റെ ആഗ്രഹം
 2. യഥാര്‍ത്ഥത്തിലുള്ള  മൊത്ത അഭ്യന്തര ഉല്‍പാദനം 2020 സാമ്പത്തിക വര്‍ഷത്തേക്കു കണക്കാക്കിയിട്ടുള്ള 5 ശതമാനത്തിനു പകരം 6 മുതല്‍ 6.5 ശതമാനം വരെ ആകുമെന്നു സര്‍ക്കാര്‍ കരുതുന്നു.
 3. ഇതുവരെ നടത്തിയിട്ടുള്ള 0.18 ലക്ഷം കോടിയുടെ ഓഹരി വിറ്റഴിക്കലിനെയപേക്ഷിച്ച് വന്‍പദ്ധതിയായ 2.1 ലക്ഷം കോടി ഓഹരി വിറ്റഴിക്കല്‍ പദ്ധതി
 4. ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍പോലുള്ള  മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു ഗുണകരമായ തീരുവ വര്‍ധന.
 5. അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ വിപണി, മത്സ്യകൃഷി എന്നിവയ്ക്കു  പ്രോത്സാഹന നടപടികള്‍
 6. 2023 സാമ്പത്തിക വര്‍ഷത്തോടെ  മത്സ്യ ഉല്‍പാദനം 200 ലക്ഷം ടണ്ണായും മത്സ്യോല്‍പന്ന കയറ്റുമതി  2025 സാമ്പത്തിക വര്‍ഷത്തോടെ  ഒരു ലക്ഷം കോടിയായും   വര്‍ധിപ്പിക്കാനുള്ള തീരുമാനം.
 7. അടുത്ത അഞ്ചു വര്‍ഷം അടിസ്ഥാന സൗകര്യ വികസനത്തിന് 103 ലക്ഷം  കോടി രൂപ ചിലവഴിക്കാനുള്ള വന്‍ പദ്ധതി. കഴിഞ്ഞ അഞ്ചു വര്‍ഷം ഈയിനത്തില്‍ ചിലവഴിച്ചതിന്റെ ഇരട്ടിയാണിത്.
 8. കര്‍ഷകന്റെ വരുമാനം ഇരട്ടിപ്പിക്കാനുള്ള പദ്ധതി.
 9. കടം വാങ്ങല്‍ പദ്ധതികള്‍ പരിമിതപ്പെടുത്തും. ജിഡിപി യുടെ ശതമാനം എന്ന നിലയില്‍ കടം 2012 സാമ്പത്തിക വര്‍ഷത്തെ 52 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി കുറച്ചു. ഓഹരി വിപണിക്ക് ഗുണകരമാണ് ഈ നടപടി. ഇടക്കാല, ദീര്‍ഘകാല ഓഹരികളില്‍ പലിശ നേട്ടം കുറയും.
 10. പുതിയ നികുതി ക്രമം 5 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് ഗുണകരമാണ്.
 11. ലാഭ വിഹിത വിതരണ നികുതി എടുത്തു കളഞ്ഞത് വിദേശ സ്ഥാപ നിക്ഷേപങ്ങള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും ഗുണകരമാണ്. ചെറുകിട നിക്ഷേപകര്‍ക്കും ഇതു ചെറിയ തോതില്‍ ഗുണം ചെയ്യും. എന്നാല്‍ പ്രമോട്ടര്‍മാര്‍ക്കും അതി സമ്പന്നര്‍ക്കും  ഗുണകരമല്ല.


പ്രതികൂല വശങ്ങള്‍:

 1. 2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനകമ്മി നേരിയ തോതില്‍ 3.5 ശതമാനം മാത്രമാണു വര്‍ധിച്ചത്. സാമ്പത്തിക മേഖലയെ മുന്നോട്ടു നയിക്കാന്‍ സര്‍ക്കാര്‍ വന്‍ തോതില്‍ പണം ചിലവഴിക്കേണ്ടിയിരിക്കുന്നു.
 2. ഗ്രാമീണ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റ് പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയിരുന്നു. എന്നാല്‍ ചിലവഴിക്കല്‍ 3 ശതമാനം മാത്രമായിരിക്കും. ഗ്രാമീണ വികസനം, പ്രതിരോധം, ധനകമ്മി കുറയ്ക്കല്‍, സബ്‌സിഡി, വായ്പാ പദ്ധതികള്‍ എന്നിവയ്ക്കായി ചിലവഴിക്കുന്ന പണം കുറവാണ്. സര്‍ക്കാര്‍ വളരെ ശ്രദ്ധിച്ചായിരിക്കും ചിലവഴിക്കുക. വരുമാനവും മൊത്ത സാമ്പത്തിക സ്ഥിതിയും പരിഗണിച്ചു മാത്രമേ  ചിലവുകള്‍ ഉണ്ടാകൂ.
 3. 2021 സാമ്പത്തിക വര്‍ഷം നാമമാത്രമായ ജിഡിപി വളര്‍ച്ച 10 ശതമാനം മാത്രമായിരിക്കും. യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചയാകട്ടെ വിലക്കയറ്റത്തെ ആശ്രയിച്ചിരിക്കും. 2019 ഡിസമ്പറില്‍ വിലക്കയറ്റം 7.35 ശതമാനം എന്ന നിലയില്‍ കൂടുതലായിരുന്നു.
 4. 2020, 2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള നിഗമനങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ളതായി കാണപ്പെടുന്നില്ല. 2021 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക നില ഭേദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും റവന്യൂ വരുമാനം 2020 സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് കുറവായിരിക്കും. നന്നായി വില്‍ക്കപ്പെട്ടാല്‍  എല്‍ ഐ സി, ബി പി സി എല്‍, എയര്‍ ഇന്ത്യ  ഓഹരികളില്‍ നിന്നുള്ള വരുമാനം വളരെ വലുതായിരിക്കും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)