ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ അംഗന്‍വാടി ജീവനക്കാര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി. ബജറ്റ് അവതരണത്തില്‍ രാജ്യത്തെ ആറു ലക്ഷത്തോളം വരുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം നടത്തുകയായിരുന്നു ധനമന്ത്രി. 

  • ആറ് ലക്ഷം അംഗന്‍വാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കും. പോഷകഹാരം ലഭിക്കുന്നതിന്റെ തോത് കൃത്യമായി അറിയുന്നതിന് കൂടിയാണ് ഈ പദ്ധതി
  • പെണ്‍കുട്ടികളുടെ വിവാഹപ്രായം നിര്‍ണയിക്കുന്നതിന് പ്രത്യേക സമിതി
  • ഏഷ്യന്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠന സൗകര്യം
  • മലിനീകരണം കൂട്ടുന്ന തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടും
  • ക്ലീന്‍ എയര്‍ ഇന്ത്യക്ക് 4400 കോടി
  • വൈദ്യുതി ചാര്‍ജിന് എല്ലാ സംസ്ഥാനങ്ങളിലും പ്രീ പെയ്ഡ് മീറ്ററുകള്‍
  • 2021 ജനുവരി ഒന്നുമുതല്‍ പാരീസ് ഉടമ്പടി നടപ്പാക്കും

Content Highlight: union budget 2020: Smartphone for Anganwadi employees