ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക് പോകണ്ടതില്ലെന്നും അത് ഇന്ത്യയില്‍ തന്നെ സാധ്യമാകുമെന്നും വ്യക്തമാക്കി ധനമന്ത്രി. വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണര്‍വ്വ് നല്‍കി ധനമന്ത്രി 'സ്റ്റഡി ഇന്‍ ഇന്ത്യ'എന്ന് പ്രഖ്യാപിച്ചു.

പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് 2 ലക്ഷം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. 

  • പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും. രണ്ട് ലക്ഷം നിര്‍ദേശങ്ങള്‍ ലഭിച്ചു.
  • വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും
  • കൂടുതല്‍ തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍
  • എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് പഞ്ചായത്തുകളില്‍ ഇന്റേണ്‍ഷിപ്പ്
  • 150 സര്‍വകലാശാലകളില്‍ പുതിയ കോഴ്സുകള്‍
  • വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി നീക്കിവച്ചു
  • സ്‌കില്‍ ഡെവലപ്പ്‌മെന്റിന് 3000 കോടി 

Content Highlight: Union Budget 2020: Rs 99,300cr Allocated For Education/Study in India