ന്യൂഡല്‍ഹി:  പൊതു സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ ജില്ലാ ആശുപത്രികളോടൊപ്പം ഒരു മെഡിക്കല്‍ കോളേജിനെ ബന്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി. രാജ്യത്തെ എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി. 

  • ജില്ലാ ആശുപത്രികള്‍ക്കൊപ്പം മെഡിക്കല്‍ കോളജുകളും
  • 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍
  • മിഷന്‍ ഇന്ദ്രധനുസ് വിപുലീകരിച്ചു, ജീവിത ശൈലീ രോഗങ്ങളും പദ്ധതിക്ക് കീഴില്‍ 
  • 69,000 കോടി ജന്‍ ആരോഗ്യ യോജനയ്ക്ക്
  • സ്വച്ഛ് ഭാരതിന് 12,300 കോടി
  • ജല്‍ജീവന്‍ മിഷന് 3.6 ലക്ഷം കോടി

Content Highlight: union budget 2020: Rs 3.6 lakh crore for JalJeevan Mission in health sector