ന്യൂഡല്‍ഹി: കാര്‍ഷിക മേഖയ്ക്ക് കരുതല്‍ നല്‍കി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. കരുതലും വികസനവും അഭിലാഷവും പ്രധാന ആശങ്ങളാക്കി തയ്യാറാക്കിയ ബജറ്റില്‍ കര്‍ഷകര്‍ക്കായി 16 ഇന കര്‍മ്മപരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. 

 • കാര്‍ഷിക മേഖലയ്ക്ക് 2.83ലക്ഷം കോടി രൂപ നീക്കിവെച്ചു 
 • കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന കര്‍മ്മപരിപാടി
 • 2022 ഓടെ വരുമാനം ഇരട്ടിയാക്കും
 • കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
 • ജൈവകൃഷി പ്രോത്സാഹിപ്പിക്കും
 • വ്യോമയാനമന്ത്രാലയത്തിന്റെ സഹായത്തോടെ കിസാന്‍ ഉഡാന്‍
 • നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതി
 • കിസാന്‍ റെയില്‍ പദ്ധതി-ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍ 
 • മത്സ്യ മേഖലയ്ക്ക് സാഗര്‍ മിത്ര പദ്ധതി
 • രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിക്കും
 • ഗ്രാമീണ തലത്തില്‍ സംഭരണ ശാലകള്‍
 • 22 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പ്

Content Highlight: union budget 2020: Allocates Rs 2.83 lakh crore for agriculture