ന്യൂഡല്‍ഹി:  താന്‍ അവതരിപ്പിക്കുന്ന ബജറ്റ് എല്ലാവരുടെയും ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.  

ഇത് പ്രത്യാശയുടേയും കരുതലിന്റെയും ബജറ്റായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിച്ചു തുടങ്ങിയത്‌

സാമ്പത്തിക നേട്ടം, കരുതല്‍, ഉന്നമനത്തിലുള്ള ലക്ഷ്യം ഇതിനായിരിക്കും ബജറ്റില്‍ ഊന്നല്‍ എന്നും ധനമന്ത്രി പറഞ്ഞു.

ജി.എസ്.ടിയോടെ കുടുംബ ബജറ്റില്‍ നാല് ശതമാനം കുറവ് വന്നു. ഒരു ലക്ഷം കോടിയുടെ ഇളവുകള്‍ നല്‍കാനായി. ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു.