ന്യൂഡല്‍ഹി: പൊതുജനങ്ങളില്‍ വരുമാനം വര്‍ധിപ്പിച്ച്  വാങ്ങല്‍ശേഷി കൂട്ടാനുള്ള നടപടികളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചു. 

11 മണിക്ക് തുടങ്ങിയ ബജറ്റ് അവതരണം 1.40ഓടെയാണ് അവസാനിച്ചത്‌. 2.40 മണിക്കൂര്‍ നീണ്ട ബജറ്റില്‍ സാധാരണക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ശമ്പള വരുമാനക്കാര്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തിയതാണ് എടുത്തപറയേണ്ട പ്രഖ്യാപനം. അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. 

5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനമായി ആദായ നികുതി കുറച്ചു. 7.5 മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനമാണ് പരിഷ്‌കരിച്ച നികുതി.

10 മുതല്‍ 12.5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് 20 ശതമാനവും നികുതി നല്‍കിയാല്‍ മതി. 12.5 ലക്ഷം മുതൽ 15 ലക്ഷംവരെയുള്ളവർക്ക് 25 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ളവരുടെ നികുതി 30 ശതമാനവുമാകും നികുതി. എന്നാല്‍ നികുതി ഇളവുകളിലൂടെ പഴയ നികുതി സ്ലാബില്‍ തുടരാനുള്ള അവസരവും നല്‍കുന്നുണ്ട്. 40,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ സര്‍ക്കാരിനുണ്ടാകുക. 15 ലക്ഷം വാര്‍ഷിക വരുമാനമുള്ളയാള്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ക്ക് പുറമെ 78,000 രൂപയുടെ നേട്ടമുണ്ടാകും.

table

കോര്‍പ്പറേറ്റ് നികുതി ഘടനയിലും വീണ്ടും ബജറ്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ സംരംഭകര്‍ക്ക് 15 ശതമാനമായും നിലവിലുള്ളവയ്ക്ക് 22 ശതമനവുമായാണ് കുറച്ചത്. കമ്പനികള്‍ നല്‍കേണ്ട ഡിവിഡന്റ് വിതരണ നികുതിയിലും കുറവു വരുത്തിയിട്ടുണ്ട്. അഞ്ചുകോടി വരെ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക് ഓഡിറ്റിങില്‍ നിന്ന് ഇളവ് ലഭിക്കും. 

Content Highlights: 10% For Income Of Rs 5-7.5 Lakh Against