ബജറ്റില്‍ ആദായ നികുതി നിരക്കുകള്‍ കുറച്ചെങ്കിലും നിക്ഷേപത്തിന്മേലുള്ള നികുതിയിളവുകളെല്ലാം എടുത്തുകളഞ്ഞു.

എന്നാല്‍ പഴയ സ്ലാബില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിക്ഷേപത്തിന്മേലുള്ള നികുതിയിളവുകള്‍ നേടാം. നേരത്തെ 80 സി പ്രകാരം 1.50 ലക്ഷം രൂപയുടെ നിക്ഷേപത്തിന് നികുതിയിളവുകളുണ്ടായിരുന്നു. 

പുതിയ സ്ലാബുകള്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ ഇളവുകള്‍ ബാധകമാകില്ല. അഞ്ചുവര്‍ഷത്തെ ബാങ്ക് നിക്ഷേപം, ഇന്‍ഷുറന്‍സ് പ്രീമിയം, ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട്, യുലിപ്, പിഎഫ് തുടങ്ങിയവയ്‌ക്കൊന്നും ഇനി നികുതി ഇളവുകള്‍ ബാധകമാകില്ല. 

നികുതി കുറച്ച് നികുതി ഇളവുകള്‍ക്കുള്ള സാധ്യതകള്‍ എടുത്തുകളഞ്ഞ് പണം വിപണിയില്‍ ഇറക്കുന്നതിന് പ്രേരിപ്പിക്കുകയാണ് സര്‍ക്കാരിന് ഇതിനുപിന്നിലുള്ള ലക്ഷ്യം. 

ബജറ്റ് പ്രഖ്യാപനംവന്നതോടെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികളുടെ വിലയില്‍ 5-10 ശതമാനം ഇടിവുണ്ടായി.