ന്യൂഡല്‍ഹി: 50ലധികം ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയേക്കും. ചൈനയില്‍നിന്ന് ഉള്‍പ്പടെയുള്ള 56 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഇലക്ട്രോണിക്‌സ്, ഇലക്ട്രികല്‍, കെമിക്കല്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയവയുടെ ഇറക്കുമതി ചുങ്കമാണ് വര്‍ധിപ്പിക്കുക. ഇതുസംബന്ധിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും. 5 മുതല്‍ 10 ശതമാനംവരെയാകും തീരുവ വര്‍ധിപ്പിക്കുക. 

മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, വ്യവസായികാവശ്യത്തിനുള്ള രാസവസ്തുക്കള്‍, മരംകൊണ്ട് നിര്‍മിച്ച ഫര്‍ണിച്ചറുകള്‍, ജ്വല്ലറി, കരകൗശല വസ്തുക്കള്‍ എന്നിവയ്ക്ക് ഇതോടെ വിലഉയരും. 

രാജ്യത്തെ മൊബൈല്‍ ഫോണ്‍നിര്‍മാതാക്കളെയാകും ഇറക്കുമതി തീരുവ കാര്യമായി ബാധിക്കുക. ചാര്‍ജറുകള്‍, വൈബറേറ്റര്‍ മോട്ടോറുകള്‍ തുടങ്ങിയവ ചൈനയില്‍നിന്നാണ് ഇറക്കുമതിചെയ്യുന്നത്. 

Govt may increase import duties on more than 50 items