ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. 

രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയേയും വളര്‍ച്ചാ മുരടിപ്പിനേയും മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനു മുന്നോടിയായി സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ ആവശ്യപ്പെടുന്നത്. ഇതി പ്രകാരം സമ്പദ്ഘടനയിലെ വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവും.

LIVE UPDATE

Content Highlights:  Finance Minister Nirmala Sitharama presents UnionBudget 2020