ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് പുതിയ സ്മാര്‍ട്ടികള്‍ പ്രഖ്യാപിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ഇതിനുപുറമെ പൊതു സ്വകാര്യ പങ്കാളത്തത്തോടെ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തിനിടെ വ്യക്തമാക്കി. 

  • ഇലക്ടോണിക് നിര്‍മ്മാണ മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിക്കും
  • മൊബൈല്‍ നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന
  • എല്ലാ ജില്ലകളിലും കയറ്റുമതി ഹബ്ബുകള്‍
  • വ്യവസായ മേഖലയ്ക്ക് 27,300 കോടി
  • നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ക്ലിയറന്‍സ് സെല്‍
  • അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി ചിലവഴിക്കും
  • ദേശീയ ടെക്സ്‌റ്റൈല്‍ മിഷന് 1480 കോടി
  • 100 പുതിയ വിമാനത്താവളങ്ങള്‍ 2024 ന് മുമ്പായി ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും
  • 6000 കി.മി ദേശീയ പാത 2024ന് മുമ്പ് നിര്‍മ്മിക്കും
  • മൂന്നു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ പൂര്‍ത്തീകരിക്കും
  • 1.7 ലക്ഷം കോടി ഗതാഗത മേഖലയ്ക്ക്
  • ചെന്നൈ-ബെംഗളൂരു എക്സ്പ്രവേ വേ നിര്‍മ്മിക്കും

Content Highlight: Union Budget 2020: FM proposes 5 new Smart Cities