ന്യൂഡല്‍ഹി: വീട്ടുപകരണങ്ങള്‍, ഉപഭോക്തൃ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ താഴ്ന്ന നികുതി നിരക്കില്‍ കൊണ്ടുവന്നേക്കും. 

പരിസ്ഥിതി സൗഹൃദവും ഊര്‍ജ കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങള്‍ക്കായിരിക്കും കുറഞ്ഞ നികുതി നിരക്ക് ബജറ്റില്‍ പ്രഖ്യേപിച്ചേക്കുക. 

ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഭാഗങ്ങളുടെ ഇറക്കുമതിയ്ക്ക് ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നതും ബജറ്റില്‍ പരിഗണിക്കുന്നുണ്ട്. 

ഊര്‍ജ ക്ഷമതയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ബജറ്റിന് മുന്നോടിയായുള്ള നിവേദനത്തിലാണ് അസോസിയേഷന്‍ ഇക്കാര്യം സര്‍ക്കാരിനെ ബാധ്യപ്പെടുത്തിയത്. 

പരിസ്ഥിതി സൗഹൃദവും ഊര്‍ജ ക്ഷമതയുമുള്ള എയര്‍ കണ്ടീഷണറുകളും റഫ്രിജറേറ്ററുകള്‍(4 സ്റ്റാര്‍, 5 സ്റ്റാര്‍ മോഡലുകള്‍)ക്കും ജിഎസ്ടി 12 ശതമാനമായി കുറയ്ക്കണമെണ് ഇവരുടെ പ്രധാന ആവശ്യം. ജിഎസ്ടി കുറച്ചാല്‍ വിപണിയില്‍ ഇത്തരം ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കേരേറുമെന്നാണ് അസോസിയേഷന്‍ പറയുന്നത്. 

ഉപഭോഗം കൂട്ടാന്‍ വിപണിയില്‍ കണ്‍സ്യൂമര്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പാനസോണിക് ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശര്‍മ അഭിപ്രായപ്പെട്ടു. 

Appliances, consumer electronics industry seeks tax relief