അടുത്ത പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹിതം വര്‍ധിക്കും. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതത്തില്‍ 2076.97 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തിന് നികുതി വിഹിതമായി 21,115.14 കോടി രൂപ ലഭിക്കും.

ബജറ്റില്‍ കേരളത്തിനുള്ള നീക്കിയിരിപ്പ് ഇങ്ങനെയാണ്

  • ഐ.എസ്.ആര്‍.ഒയ്ക്ക് 367 കോടി
  • കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 46.71 കോടി
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സിന് 80 കോടി
  • കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 660 കോടി
  • ടി ബോര്‍ഡിന് 150 കോടി
  • കോഫി ബോര്‍ഡിന് 200 കോടി
  • റബ്ബര്‍ ബോര്‍ഡിന് 170 കോടി

Content Highlights: Union Budget 2019  benefit for Kerala