ന്യൂഡല്‍ഹി: അഞ്ചുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി ആദായനികുതിയില്ല. നിലവില്‍ 2.5 ലക്ഷമായിരുന്നു നികുതിയൊഴിവിനുള്ള പരിധി. എന്നാല്‍. നികുതി ഘടനയില്‍ കാര്യമായ മാറ്റമില്ലാത്തതിനാല്‍ അഞ്ച് ലക്ഷത്തിനുമേല്‍ വരുമാനമുള്ളവര്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കില്ല.

ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും ഇത് ഗുണം ചെയ്യും. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 രൂപയാക്കി. ആദായ നികുതി പരിധി ഉയര്‍ത്തിയതോടെ മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഉള്ള നിക്ഷേപ പദ്ധതികളില്‍നിന്ന് ലഭിക്കുന്ന പലിശയിന്മേലുള്ള നികുതി പരിധി 40,000മാക്കി ഉയര്‍ത്തി. നേരത്തെ 10,000 രൂപയില്‍കൂടുതല്‍ പലിശ ലഭിച്ചാല്‍ ടിഡിഎസ് പിടിക്കുമായിരുന്നു.

ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളില്‍ നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഫോസിസാണ് ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്.

അഞ്ചുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യതയില്ല. അതേസമയം, അഞ്ചുലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. സ്റ്റാന്റേഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 ആക്കിയതിന്റെ ഗുണം മാത്രമാണ് ലഭിക്കുക. അതായത് 10,000 രൂപയുടെ മാത്രം മെച്ചം.

പട്ടിക കാണുക

Income Tax benefit chart
INCOME TAX TABLE
  Existing   Proposed Existing Proposed  Existing Proposed
Salary 5 lakh   5 lakh  7.5 lakh 7.5 lakh  20 lakh 20 lakh 
Std deduction 40,000  50,000  40,000  50,000  40,000  50,000 
Net total income 4.6 lakh 4.5 lakh 7.1 lakh  7 lakh  19.6 lakh 19.5 lakh 
Tax   10,500  10,000 54,500   52,500 3,00,500 2,97,500 
Net tax 10,500 NIL   54,500 52,500  3,00,500  2,97,500 
Surcharge            
Edu cess 420  NIL 2,180  2,100 12,020 11,900
Total tax 10,920 NIL  56,680 54,600  3,12,520 3,09,400 
Tax savings -- 10,920 --  2,080 -- 3,120 

Source: B S R & Co. LLP