ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. രാഷ്ട്രീയ കാമധേനു യോജന എന്ന പേരിലാണ് പദ്ധതി. 

'ഗോ മാത' സംരക്ഷണത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കന്നുകാലി വളര്‍ത്തലിന് രണ്ട് ശതമാനം പലിശയില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കൂടാതെ മൃഗസംരക്ഷണത്തിനായുള്ള രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതി വിഹിതം 750 കോടി രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫിഷറീസിന് പ്രത്യേക മന്ത്രാലയവും ഒരുക്കും.

Content Highlights: Govt to set up Rashtriya Kamdhenu Aayog to look after the welfare of cows-union budget 2019