ഫെബ്രുവരി ഒന്നിന് പിയൂഷ് ഗോയല്‍ അവതരിപ്പിക്കുന്നത് സമ്പൂര്‍ണ ബജറ്റാകുമോ? 

തിരഞ്ഞെടുപ്പിനുമുമ്പ് ജനകീയ ബജറ്റ് അവതരിപ്പിച്ച് കയ്യടിനേടാനാകും മോദി സര്‍ക്കാരിന്റെ ശ്രമം. കര്‍ഷകര്‍ക്കുളള പാക്കേജുകള്‍, ഗ്രാമീണി മേഖലയ്ക്ക് മുന്‍ഗണന എന്നിവ ഉറപ്പായും പ്രതീക്ഷിക്കാം. അതോടൊപ്പം മധ്യവര്‍ഗക്കാരെ കൂടെനിര്‍ത്താനുള്ള ശ്രമവും ഉണ്ടാകും. 

വോട്ട് ഓണ്‍ അക്കൗണ്ട് സാധാരണ അവതരിപ്പിക്കുക മൂന്നുമാസത്തേയ്ക്കാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജൂലായ് ഒന്നിന് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയാണ് ചെയ്യുക. 

എന്നിരിക്കിലും, വോട്ട് ഓണ്‍ അക്കൗണ്ട് ചില സര്‍ക്കാരുകള്‍ വലിയ പ്രഖ്യാപനങ്ങള്‍ക്കുള്ള അവസരമാക്കിയിട്ടുണ്ട്. ഭരിക്കുന്ന പാര്‍ട്ടി അധികാരം നിലനിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയിലാണിത്. 

Full Budget on February 1?